കശ്‌മീരിൽ കനത്ത മഞ്ഞുവീഴ്‌ച; മലയാളികൾ കുടുങ്ങിയതായി റിപ്പോർട്

By Syndicated , Malabar News
jammu-and-kashmir
Ajwa Travels

ശ്രീനഗർ: കശ്‌മീരിൽ കനത്ത മഞ്ഞുവീഴ്‌ച തുടരുന്ന പ്രദേശങ്ങളിൽ മലയാളിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്. വിനോദ സഞ്ചാരത്തിന് കശ്‌മീരിലേക്ക് പോയ മലയാളി സംഘമാണ് കുടുങ്ങിയത്. ശ്രീനഗർ, കാർഗിൽ ഹൈവേയിൽ ലേ പോലീസ് സ്‌റ്റേഷന് തൊട്ടടുത്തുള്ള പോസ്‌റ്റ് ഓഫിസ് കെട്ടിടത്തിലെ മുറിയിലാണ് സംഘമുള്ളത്.

ഇവിടെ വൈദ്യുതിയോ പ്രാഥമിക കൃത്യങ്ങൾക്കുള്ള സൗകര്യമോ ലഭ്യമല്ലെന്ന് കുടുങ്ങിക്കിടക്കുന്നവർ പറയുന്നു. നെറ്റ്‌വർക്ക് പ്രശ്‌നങ്ങളുള്ളതിനാൽ പുറംലോകവുമായി ബന്ധപ്പെടാനും സാധിക്കുന്നില്ല. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് കനത്ത മഞ്ഞുവീഴ്‌ചയാണ്. ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്‌ച കൂടാതെ താഴ്ന്ന പ്രദേശങ്ങളിൽ കനത്ത മഴയും പ്രതിസന്ധി സൃഷ്‌ടിക്കുകയാണ്.

Read also: കുഞ്ഞിനെ ദത്ത് നൽകിയ കേസ്; അനുപമയുടെ അച്ഛനും അമ്മയും മുൻകൂർ ജാമ്യം തേടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE