ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി; വിധി ഇന്ന്- കേന്ദ്ര സർക്കാരിന് നിർണായകം

2019 ഓഗസ്‌റ്റ് അഞ്ചിനായിരുന്നു ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കികൊണ്ട് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചത്.

By Trainee Reporter, Malabar News
supreme court
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെയുള്ള ഹരജികളിൽ സുപ്രീം കോടതി നിർണായക വിധി ഇന്ന്. ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് രാവിലെ പത്തരയ്‌ക്ക് വിധി പറയും. ഭരണഘടനയുടെ 370ആം അനുച്ഛേദം ഭേദഗതി ചെയ്‌തതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്‌തുള്ള പൊതുതാൽപര്യ ഹരജികളിലാണ് വിധി പ്രസ്‌താവം നടക്കുക.

ജമ്മു കശ്‌മീരിലെ രാഷ്‌ട്രീയ നേതാക്കളുടേത് അടക്കം 23 ഹരജികളാണ് കോടതിയിൽ ഉള്ളത്. ഭരണഘടനയുടെ 370ആം വകുപ്പ് അസാധുവാക്കുകയും ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റുകയും ചെയ്‌തതിനെതിരെ നാഷണൽ കോൺഫറൻസും ഹരജി നൽകിയിരുന്നു. 2020ൽ സമർപ്പിക്കപ്പെട്ട ഹരജികളിൽ ഈ വർഷം ഓഗസ്‌റ്റ് രണ്ടുമുതൽ 16 വരെ വാദം കേട്ട സുപ്രീം കോടതി കേസ് വിധി പറയാൻ മാറ്റുകയായിരുന്നു.

വിധി കേന്ദ്ര സർക്കാരിന് ഏറെ നിർണായകമാണ്. 2019 ഓഗസ്‌റ്റ് അഞ്ചിനായിരുന്നു ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കികൊണ്ട് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ, ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന നടപടികളിലൂടെ സംസ്‌ഥാനത്തെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും വെട്ടിക്കുറച്ച്, രാഷ്‌ട്രീയ നേതാക്കളെയടക്കം കരുതൽ തടങ്കലിൽ ആക്കിയായിരുന്നു കേന്ദ്ര സർക്കാരിന്റെ നടപടി.

Most Read| സ്‌ത്രീകളുടെ നഗ്‌നചിത്രങ്ങൾ ഉണ്ടാക്കാൻ എഐ ആപ്പുകൾ; ജനപ്രീതി കൂടുന്നതായി റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE