സ്‌ത്രീകളുടെ നഗ്‌നചിത്രങ്ങൾ ഉണ്ടാക്കാൻ എഐ ആപ്പുകൾ; ജനപ്രീതി കൂടുന്നതായി റിപ്പോർട്

സോഷ്യൽ നെറ്റ്‌വർക്ക് വിശകലന കമ്പനിയായ ഗ്രാഫിക്കയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. സെപ്‌തംബർ മാസത്തിൽ മാത്രം ഇത്തരം ആപ്പുകൾ സന്ദർശിച്ചത് 24 ദശലക്ഷം പേരാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

By Trainee Reporter, Malabar News
AI apps to create nude photos of women; Reportedly increasing in popularity
Representational Image
Ajwa Travels

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സ്‌ത്രീകളുടെ വസ്‌ത്രം നീക്കം ചെയ്‌ത്‌ നഗ്‌ന ചിത്രങ്ങൾ സൃഷ്‌ടിക്കാൻ കഴിയുന്ന ആപ്പുകൾ സന്ദർശിക്കുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്. സെപ്‌തംബർ മാസത്തിൽ മാത്രം ഇത്തരം ആപ്പുകൾ സന്ദർശിച്ചത് 24 ദശലക്ഷം പേരാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സോഷ്യൽ നെറ്റ്‌വർക്ക് വിശകലന കമ്പനിയായ ഗ്രാഫിക്കയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.

സ്‌ത്രീകളുടെ നഗ്‌ന ചിത്രങ്ങൾ കാണിക്കുന്ന ഇത്തരം വെബ്സൈറ്റുകളുടെ മാർക്കറ്റിങ് ജനപ്രിയ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആണെന്നും ഗ്രാഫിക്ക അറിയിച്ചു. ഈ വർഷമാദ്യം മുതൽ ഇത്തരം ആപ്പുകളുടെ പരസ്യ ലിങ്കുകളുടെ എണ്ണം സാമൂഹിക മാദ്ധ്യമത്തിൽ 2400 ശതമാനത്തിലധികം വർധിച്ചതായാണ് ഗ്രാഫിക്ക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. എക്‌സ്, റെഡിറ്റ് എന്നീ സാമൂഹിക മാദ്ധ്യമങ്ങളിൽ ഉൾപ്പടെ ലിങ്കുകൾ പ്രചരിപ്പിക്കുന്നുണ്ടെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്നും മറ്റും ചിത്രങ്ങൾ എടുത്ത് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ആളുകളെ നഗ്‌നരാക്കി പുനസൃഷ്‌ടിക്കുകയാണ് ചെയ്യുന്നത്. ഇതിൽ കൂടുതലും സ്‌ത്രീകളാണ് ഇരകളാകുന്നതെന്നാണ് റിപ്പോർട്. ‘ഡീപ് ഫേക്ക് പോണോഗ്രഫി’ എന്നാണ് ഇതറിയപ്പെടുന്നത്. ഇത്തരം ആപ്പുകൾ ഗുരുതരമായ നിയമ-ധാർമിക പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുവെന്നും റിപ്പോർട് ചൂണ്ടിക്കാട്ടുന്നു.

വ്യക്‌തികളുടെ സമ്മതമില്ലാതെ നിർമിക്കപ്പെടുന്ന ഇത്തരം നഗ്‌ന ചിത്രങ്ങൾ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു. പലപ്പോഴും ഇര ഇതിനെക്കുറിച്ച് അറിയുന്നുപോലുമില്ല. നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ മികച്ച ചിത്രങ്ങൾ സൃഷ്‌ടിക്കാൻ കഴിയുന്നുവെന്നത് ഇത്തരം ആപ്പുകളുടെ ജനപ്രീതി വർധിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ‘നിങ്ങൾക്ക് യാഥാർഥമെന്ന് തോന്നുന്ന ഒരു ചിത്രം സൃഷ്‌ടിക്കാൻ കഴിയും’- ഗ്രാഫിക്കയിലെ അനലിസ്‌റ്റായ സാന്റിയാഗോ ലാക്കാറ്റോസ് പറയുന്നു.

ഗൂഗിൾ, റെഡിറ്റ് തുടങ്ങിയ വെബ്സൈറ്റുകൾ ലൈംഗികതയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ അടങ്ങിയ പരസ്യങ്ങൾ പ്രോൽസാഹിപ്പിക്കില്ലെന്ന് പറയുമ്പോഴും, ഇത്തരം സൈറ്റുകളിലും ഈ ആപ്പുകളുടെ പരസ്യങ്ങൾ വ്യാപകമാണെന്നും റിപ്പോർട് പറയുന്നു. ഏറെ പ്രചാരം നേടുമ്പോഴും ചില ആപ്പുകൾ ഇത്തരം സേവനങ്ങൾക്ക് പണം ഈടാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നുണ്ട്.

എന്നാൽ, ഡീപ് ഫേക്ക് പോണോഗ്രഫിക്കെതിരെ ഒരു രാജ്യത്തും നിയമങ്ങൾ ഇല്ലെന്നത് കുറ്റവാളികൾക്ക് കുറ്റകൃത്യത്തിനുള്ള അവസരമൊരുക്കുന്നു. കഴിഞ്ഞ നവംബറിൽ യുഎസിലെ കുട്ടികളുടെ മനശാസ്‌ത്ര വിദഗ്‌ധനായ ഒരാൾ തന്റെ രോഗികളുടെ ചിത്രങ്ങളിൽ നിന്നും വസ്‌ത്രം നീക്കുന്നതിനായി ഇത്തരം ആപ്പുകൾ ഉപയോഗിച്ചിരുന്നു.

ഈ കേസ് തെളിയിക്കപ്പെട്ടതിന് പിന്നാലെ ഇയാളെ 40 വർഷത്തേക്ക് തടവിന് ശിക്ഷിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത ആദ്യ കേസാണിതെന്നും റിപ്പോർട്ടിൽ ചോണ്ടിക്കാട്ടുന്നു. എഐയുടെ സഹായത്തോടെ ഡീപ് ഫേക്ക് വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ളൊരു റിപ്പോർട്ടും പുറത്തുവരുന്നത്.

Related News| ഡീപ് ഫേക്ക് വീഡിയോകൾ വലിയ ആശങ്ക; മാദ്ധ്യമങ്ങൾ ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE