ഡീപ് ഫേക്കുകൾ തടയിടാൻ കേന്ദ്രം; ചട്ടം ഭേദഗതിക്ക് സാമൂഹിക മാദ്ധ്യമങ്ങൾക്ക് ഒരാഴ്‌ച സാവകാശം

ഡീപ് ഫേക്കുകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ ഒരുലക്ഷം രൂപ പിഴയും മൂന്ന് വർഷം ജയിൽവാസവും ലഭിക്കുന്ന തരത്തിലാണ് കേന്ദ്ര സർക്കാർ നിയമം നടപ്പിലാക്കുന്നത്.

By Trainee Reporter, Malabar News
Rajeev_Chandrashekhar
Ajwa Travels

ന്യൂഡെൽഹി: ഡീപ് ഫേക്ക്‌ വീഡിയോക്കുകൾക്ക് തടയിടാൻ കേന്ദ്ര സർക്കാർ. അപകീർത്തികരമായ എഐ കണ്ടന്റുകളും ഡീപ് ഫേക്ക് വീഡിയോകളും നേരിടാനായി നിയന്ത്രണങ്ങൾ നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഡീപ് ഫേക്കുകൾക്കെതിരെ നടപടി എടുക്കുന്നതിനായി ഉദ്യോഗസ്‌ഥരെ നിയമിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

‘പൊതുജനങ്ങൾക്ക് നിയമം ലംഘിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ അറിയിക്കുന്നതിനായി ഇലക്‌ട്രാേണിക്‌സ് ആൻഡ് ഐടി മന്ത്രാലയം വെബ്‌സൈറ്റ് തയ്യാറാക്കും. ഇതിൽ പരാതി നൽകുന്നതിന് സംവിധാനമുണ്ടാകും. ആദ്യം സാമൂഹിക മാദ്ധ്യമങ്ങൾക്ക് എതിരേയാകും കേസെടുക്കുക. പ്രചരിച്ച ഉള്ളടക്കത്തിന്റെ ഉറവിടം പുറത്തുവരുമ്പോൾ അവർക്കെതിരെയും കേസെടുക്കും’- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഐടി ചട്ടങ്ങൾ പാലിക്കുന്നതിന് ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിനായി സാമൂഹിക മാദ്ധ്യമങ്ങൾക്ക് ഏഴ് ദിവസത്തെ സാവകാശം നൽകും. ഇന്ന് മുതൽ നിയമം ലംഘിക്കുന്നവരോട് വിട്ടുവീഴ്‌ച ഇല്ലെന്നും രാജീവ് ചന്ദ്രശേഖരർ കൂട്ടിച്ചേർത്തു. ഡീപ് ഫേക്കുകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ ഒരുലക്ഷം രൂപ പിഴയും മൂന്ന് വർഷം ജയിൽവാസവും ലഭിക്കുന്ന തരത്തിലാണ് കേന്ദ്ര സർക്കാർ നിയമം നടപ്പിലാക്കുന്നത്. കഴിഞ്ഞ ദിവസം ഡീപ് ഫേക്കുകൾ പ്രചരിക്കുന്നതിൽ ആശങ്കയറിയിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു.

Related News| ഡീപ് ഫേക്ക് വീഡിയോകൾ വലിയ ആശങ്ക; മാദ്ധ്യമങ്ങൾ ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE