ഡീപ് ഫേക്ക് വീഡിയോകൾ വലിയ ആശങ്ക; മാദ്ധ്യമങ്ങൾ ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി

സെലിബ്രിറ്റികൾ ഉൾപ്പടെ നിരവധി പേരുടെ ഡീപ് ഫേക്ക് വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

By Trainee Reporter, Malabar News
Prime Minister Narendra Modi
Ajwa Travels

ന്യൂഡെൽഹി: ഡീപ് ഫേക്ക് വീഡിയോകൾ രാജ്യത്ത് വലിയ ആശങ്ക സൃഷ്‌ടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം വീഡിയോകൾ സമൂഹത്തിൽ അരാജകത്വം ഉണ്ടാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, മാദ്ധ്യമങ്ങൾ ഈ വിഷയത്തിൽ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു. ഡെൽഹിയിലെ ബിജെപി ആസ്‌ഥാനത്ത് പാർട്ടിയുടെ ദീപാവലി മിലൻ പരിപാടിയിൽ മാദ്ധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സെലിബ്രിറ്റികൾ ഉൾപ്പടെ നിരവധി പേരുടെ ഡീപ് ഫേക്ക് വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഇത്തരം വീഡിയോകൾ ഇന്റർനെറ്റിൽ പ്രചരിക്കുമ്പോൾ മുന്നറിയിപ്പ് നൽകാൻ ചാറ്റ് ജിപിടി സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മാദ്ധ്യമങ്ങൾ ഈ വിഷയത്തിൽ ജനങ്ങളെ ബോധവൽക്കരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

ഡീപ് ഫേക്ക് വീഡിയോകൾക്ക് ഇരകളാകുന്നവർ പോലീസിൽ പരാതി നൽകണം. കൂടാതെ, വിവര സാങ്കേതിക നിയമങ്ങൾ പ്രകാരമുള്ള പരിഹാരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു. എഐയുടെ ഇക്കാലത്ത് സാങ്കേതികവിദ്യ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടത് സുപ്രധാനമാണെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി. അടുത്തിടെ താൻ പാടുന്നൊരു വീഡിയോ അത്തരത്തിൽ കാണാനിടയായെന്നും മോദി കൂട്ടിച്ചേർത്തു.

തെന്നിന്ത്യൻ നടി രശ്‌മിക മന്ദാന, ബോളിവുഡ് താരങ്ങളായ കത്രീന കെയ്‌ഫ്‌, കാജോൾ എന്നിവരുടേതെന്ന പേരിൽ ഡീപ് ഫേക്ക് വീഡിയോകൾ പുറത്തുവന്നത് ഏറെ വിവാദമായിരുന്നു. രശ്‌മികയുടെ ഡീപ് ഫേക്ക് വീഡിയോയാണ് ആദ്യം പ്രചരിച്ചത്. വീഡിയോയിൽ യാഥാർഥത്തിലുള്ളത് സാമൂഹിക മാദ്ധ്യമതാരം സാറ പട്ടേലായിരുന്നു. സാറയുടെ മുഖത്തിന് പകരം രശ്‌മികയുടെ മുഖം ചേർത്തായിരുന്നു വീഡിയോ. കത്രീന നായികയായി എത്തുന്ന ടൈഗർ 3യിൽ നിന്നുള്ള ചിത്രമെന്ന പേരിലായിരുന്നു അടുത്ത വ്യാജ ചിത്രം. ഇൻഫ്‌ളുവൻസർ റോസി ബ്രീനിന്റെ വീഡിയോയിൽ മുഖം മോർഫ് ചെയ്‌താണ്‌ കാജോളിന്റേതെന്ന പേരിൽ പ്രചരിച്ചത്.

ഡീപ് ഫേക്ക് വീഡിയോകൾ അത്യന്തം അപകടമാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും നേരത്തെ പ്രതികരിച്ചിരുന്നു. ഐടി ചട്ടമനുസരിച്ചു വ്യാജ ഉള്ളടക്കം വരാതിരിക്കേണ്ട ഉത്തരവാദിത്തം ഡിജിറ്റൽ പ്ളാറ്റുഫോമുകൾക്ക് ഉണ്ട്. സർക്കാരോ ഉപയോക്‌താവോ ശ്രദ്ധയിൽപ്പെടുത്തിയാൽ 36 മണിക്കൂറിനുള്ളിൽ ഇവ നീക്കം ചെയ്യണം. ഇല്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Most Read| ‘ബന്ദികളെ ഹമാസ് താമസിപ്പിച്ചത് അൽഷിഫയിൽ’; സൂചന കിട്ടിയിരുന്നതായി നെതന്യാഹു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE