ന്യൂഡെൽഹി: കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്‌ഥതയ്‌ക്ക് എതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോവിഡിനെ കൈകാര്യം ചെയ്യുന്നത് ഇവന്റ് മാനേജ്മെന്റ് സംഭവം പോലെയാണെന്നായിരുന്നു വിമർശനം. വാക്‌സിനേഷനിൽ നൂറ് കോടി നേട്ടം ഏറ്റെടുക്കുന്ന പ്രധാനമന്ത്രി നിർണായക ഘട്ടങ്ങളിൽ ഓടിയൊളിച്ചുവെന്ന് സോണിയ ഗാന്ധി പരിഹസിച്ചു.
ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കേന്ദ്രത്തിന്റെ കെടുകാര്യസ്‌ഥത പ്രകടമായിരുന്നു. രാജ്യം നേരിട്ട ദുരന്തം ജനങ്ങൾ മറക്കില്ല. കോവിഡ് വാക്‌സിനേഷനിലെ അവകാശവാദങ്ങളും പൊള്ളയായിരുന്നു. 2021 അവസാനത്തോടെ എല്ലാവരെയും വാക്‌സിനേറ്റ് ചെയ്യുമെന്ന അവകാശവാദവും അസ്‌ഥാനത്താണെന്ന് സോണിയ ഗാന്ധി ആരോപിച്ചു.
Read Also: നഗരസഭ നികുതി വെട്ടിപ്പ്; പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി







































