കണ്ണൂർ: പാപ്പിനിശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായകളിൽ വൈറസ് രോഗം വ്യാപിക്കുന്നു. പഞ്ചായത്തിന്റെ വിവിധ സ്‌ഥലങ്ങളിലായി ഇതിനകം നിരവധി തെരുവുനായകളാണ് ചത്ത് വീണത്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ ശരീരം ശോഷിച്ച് കിടപ്പിലായി, തുടർന്ന് മരണത്തിന് കീഴടങ്ങുന്ന കാഴ്‌ചയാണ് .
പാപ്പിനിശ്ശേരി വെസ്‌റ്റ് ബോട്ട് ജെട്ടിക്ക് സമീപം ഇത്തരത്തിൽ ആറ് നായകളാണ് അടുത്തിടെ ചത്തത്. എല്ലാറ്റിനേയും നാട്ടുകാർതന്നെ കുഴിച്ചു മൂടുകയാണുണ്ടായത്. കല്ലൂരി, നരയൻകുളം ഭാഗത്തും രോഗലക്ഷണമുള്ള നായകളെ കണ്ടെത്തിയിട്ടുണ്ട്.
കല്ലൂരിൽ ഇത്തരത്തിൽ വൈറസ് ബാധിച്ച് ചത്ത നായകളെ ചിലർ പുഴയിൽ തള്ളിയതായും ആക്ഷേപമുണ്ട്. ഒരുതരം വൈറസ് രോഗമാണെന്നാണ് പാപ്പിനിശ്ശേരി മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ പറയുന്നത്. നായകളുടെ പ്രജനനകാലത്ത് ഇത്തരം രോഗം രൂക്ഷമായി കാണപ്പെടാറുണ്ട്.
അടുത്തകാലത്തായി പലഭാഗത്തും തെരുവുനായകളിൽ രോഗം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഫലപ്രദമായ പ്രതിരോധ കുത്തിവെപ്പ് ഉള്ളതിനാൽ വളർത്തുനായകളിൽ രോഗം കാണപ്പെടുന്നത് കുറവാണ്.
Most Read: കടമ്പഴിപ്പുറം ഇരട്ടകൊലപാതകം; നാലര വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ








































