വയനാട്: കുറുവ ദ്വീപ് സന്ദർശിക്കാനായി എത്തുന്ന സഞ്ചാരികളെ പുഴയിലൂടെ ദ്വീപിലെത്തിക്കുന്നതിന് പുതിയ ചങ്ങാടസർവീസ് ആരംഭിച്ചു. വനസംരക്ഷണ സമിതിയാണ് ചങ്ങാടം നിർമിച്ചത്. ഒരു സമയം 50 പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന തരത്തിൽ വലിയ ചങ്ങാടമാണ് നിർമിച്ചിട്ടുള്ളത്. ഇതിന്റെ ഉൽഘാടനം സൗത്ത് വയനാട് ഡിഎഫ്ഒ എ സജ്‌ന നിർവഹിച്ചു.
വലിപ്പമുള്ള ആനമുള കൊണ്ടാണ് ചങ്ങാടം നിർമിച്ചിരിക്കുന്നത്. നിലവിൽ ഒരു ചങ്ങാടം മാത്രമാണ് ഇവിടെയുള്ളത്. ദ്വീപിലെത്തുന്ന സഞ്ചാരികൾക്ക് നേരത്തെ അക്കരെയിക്കരെ എത്താൻ താമസം നേരിട്ടിരുന്നു.എന്നാൽ പുതിയ ചങ്ങാടം എത്തിയതോടെ തിരക്ക് കുറക്കാൻ സാധിച്ചതായി അധികൃതർ വ്യക്‌തമാക്കുന്നുണ്ട്.
Read also: യുഎപിഎ മനുഷ്യാവകാശ ലംഘനം; നിലപാട് വ്യക്‌തമാക്കി കാനം രാജേന്ദ്രന്‍








































