തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ശക്‌തമായ മഴ പെയ്യാനുള്ള സാധ്യതയുള്ളതിനാൽ 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചത്.
ശക്‌തമായ മഴക്കൊപ്പം തന്നെ തിരമാലക്കും, കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി. ഈ സാഹചര്യത്തിൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്‌ഥാനത്ത് നിലവിൽ നവംബർ 3 വരെ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായാണ് നിലവിൽ നവംബർ 3 വരെ കനത്ത മഴ തുടരുമെന്ന് അധികൃതർ അറിയിച്ചത്.
Read also: പെൻഷൻ കിട്ടിയില്ലെങ്കിൽ ആത്‍മഹത്യ ചെയ്യേണ്ടിവരും; ഉമ്മൻചാണ്ടിയുടെ മുൻ പേഴ്‌സണൽ സ്‌റ്റാഫ്






































