ന്യൂ ഡെല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും അറസ്റ്റില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. നേതാക്കള്‍ക്കെതിരായ ലാത്തിച്ചാര്‍ജ് യോഗി സര്‍ക്കാരിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയാകുമെന്ന് സുര്‍ജേവാല പ്രതികരിച്ചു. സ്വാതന്ത്ര്യ സമര സേനാനി ലാല ലജ്‌പത് റായിയുടെ പ്രശസ്‌തമായ വാക്കുകള്‍ ഉദ്ധരിച്ചാണ് സുര്‍ജേവാലയുടെ പ്രതികരണം.
“എന്റെ മേല്‍ വീഴുന്ന ഓരോ ലാത്തിയും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശവപ്പെട്ടിയില്‍ അണിയാകുമെന്നാണ് ലാല ലജ്‌പത് റായ് പറഞ്ഞത്. അതുപോലെ രാഹുലിന്റെയും പ്രിയങ്കയുടെയും മേല്‍ പതിച്ച ലാത്തി യോഗി സര്‍ക്കാരിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയാകും“, സുര്‍ജേവാല ട്വീറ്റ് ചെയ്‌തു.
लाला लाजपत राय ने कहा था मेरे तन पर पड़ा लाठी का एक एक वार अंग्रेजी राज के ताबूत में आखिरी कील साबित होगा।
राहुल जी और प्रियंका जी के काफिले पर चल रहीं लाठियां भी योगी सरकार के ताबूत में आखिरी कील साबित होंगी। pic.twitter.com/cVYzJnO2A7
— Randeep Singh Surjewala (@rssurjewala) October 1, 2020
बाँधने मुझे तो आया है,
जंजीर बड़ी क्या लाया है?यदि मुझे बाँधना चाहे मन,
पहले तो बाँध अनन्त गगन।सूने को साध न सकता है,
वह मुझे बाँध कब सकता है?न रुकेंगे, न थकेंगे, सिर्फ़ बढ़ेंगे-
न्याय, धर्म, नीति के पथ पर।#JusticeForIndiasDaughters #डरपोक_योगी— Randeep Singh Surjewala (@rssurjewala) October 1, 2020
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുന്ന വഴിയാണ് രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യു.പി. പോലീസ് തടഞ്ഞത്. തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തുവെങ്കിലും പിന്നീട് വിട്ടയച്ചു. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും അറസ്റ്റില്‍ പ്രതിഷേധിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Read also: രാഹുൽ ഗാന്ധിയുടെ അറസ്റ്റ്; യോഗി സ്വന്തം നിഴലിനെ പോലും ഭയക്കുന്നു – മുനവ്വറലി തങ്ങൾ







































