തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് 6 ജില്ലകളിൽ ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചത്.
കൂടാതെ മറ്റ് ജില്ലകളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലൊഴികെ യെല്ലോ അലർടും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ തെക്ക് കിഴക്കൻ അറബിക്കടലിൽ സ്‌ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ പശ്‌ചാത്തലത്തിലാണ് കേരളത്തിൽ ശക്‌തമായ മഴ പെയ്യുന്നത്.
ന്യൂനമർദ്ദം അടുത്ത ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് കൂടുതൽ ശക്‌തമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്. ഈ സാഹചര്യത്തിൽ ഞായറാഴ്‌ച വരെ സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നും, മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read also: കെഎസ്ആർടിസി ടെർമിനൽ; ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി വിജിലൻസ് റിപ്പോർട്






































