കെഎസ്ആർടിസി ടെർമിനൽ; ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി വിജിലൻസ് റിപ്പോർട്

By Trainee Reporter, Malabar News
KSRTC-Terminal Kozhikkode
കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം
Ajwa Travels

കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി ടെർമിനൽ നിർമാണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി വിജിലൻസ് റിപ്പോർട്. ചെന്നൈ ഐഐടിയുടെ നിഗമനങ്ങൾ ശരിവെക്കുന്ന രീതിയിലാണ് വിജിലൻസിന്റെ റിപ്പോർട്ടും പുറത്തുവന്നിരിക്കുന്നത്. കെഎസ്ആർടിസി കെട്ടിടത്തിന്റെ നിർമാണത്തിൽ നിരവധി പാളിച്ചകൾ ഉണ്ടായി എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

രൂപരേഖയിൽ തന്നെ പ്രശ്‍നങ്ങൾ ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ബസ് ബേ നിർമിച്ചിരിക്കുന്നത് യാത്രക്കാർക്കും ബസുകൾ നിർത്തിയിടാനും അനുയോജ്യമായ രീതിയിലല്ല. സ്ളാബിലും തൂണുകളിലും വിള്ളലുകളുണ്ട്. നിർമാണത്തിന് വേണ്ടത്ര കമ്പികൾ ഉപയോഗിച്ചിട്ടില്ല. കെട്ടിടത്തിന് ഉണ്ടായ ബലക്ഷയം സംബന്ധിച്ച തെളിവുകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രൂപരേഖ കാണാതെയാണ് നിർമാണത്തിന് സാങ്കേതികാനുമതി കൊടുത്തതെന്നാണ് വിജിലൻസ് കണ്ടെത്തിയത്.

ഇതിൽ അഴിമതി നടന്നിട്ടുണ്ടോ എന്ന് സംശയം ഉണ്ട്. ചെന്നൈ ഐഐടിയുടെ നിർദ്ദേശം പോലെ ബസ് ടെർമിനലിലെ മുഴുവൻ പ്രവർത്തനങ്ങളും ഉടൻ നിർത്തിവെക്കണമെന്നും വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, അഴിമതി നടന്ന സൂചനയെ തുടർന്ന് കെടിഡിഎഫ്‌സിയുടെ അന്നത്തെ ചീഫ് എൻജിനിയർ എസ്ആർജെ നവകുമാർ, ആർക്കിടെക്‌ട് ആർകെ രമേശ് എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപെടുന്നു.

നിർമാണത്തിലെ അപാകതയിൽ കരാറുകാരന് പങ്കുണ്ടോയെന്നും പ്രത്യേകം പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപെടുന്നു. കോഴിക്കോട് വിജിലൻസ് സ്‌പെ‌ഷ്യൽ സെൽ ഡിവൈഎസ്‌പി ഷാജി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രാഥമിക അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട് വിജിലൻസ് ഡയറക്‌ടർക്ക് സമർപ്പിച്ചു.

Most Read: കേരളത്തിൽ പെട്രോളിന് ആറര രൂപ കുറഞ്ഞു; ഡീസൽ വിലയിലും കുറവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE