കേരളത്തിൽ പെട്രോളിന് ആറര രൂപ കുറഞ്ഞു; ഡീസൽ വിലയിലും കുറവ്

By News Desk, Malabar News
fuel price hike in country
Representational Image
Ajwa Travels

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രം കുറച്ചതോടെ സംസ്‌ഥാനത്തെ നികുതിയും ആനുപാതികമായി കുറഞ്ഞു. കേരളത്തിൽ പെട്രോളിന് അകെ 6.57 രൂപയും ഡീസലിന് 12.33 രൂപയുമാണ് കുറഞ്ഞത്.

ആനുപാതികമായി സംസ്‌ഥാന നികുതിയും കുറയുന്നതിനാൽ സംസ്‌ഥാന നികുതിയിൽ പ്രത്യേകമായ കുറവ് വരുത്തേണ്ടതില്ലെന്ന നിലപാടിലാണ് കേരള സർക്കാർ. വില കുറഞ്ഞതിന് ശേഷം പെട്രോളിന്റെ സംസ്‌ഥാന നികുതി 21.5 രൂപയും ഡീസലിന് 17 രൂപയുമായിരിക്കും. എന്നാൽ, ബിജെപി ഭരിക്കുന്ന ചില സംസ്‌ഥാനങ്ങൾ സ്വന്തം നിലയ്‌ക്കും നികുതി കുറച്ചിരുന്നു.

തിരുവനന്തപുരത്ത് പെട്രോളിന് 105.86 രൂപയായി കുറഞ്ഞു. ഡീസലിന് 93 രൂപ 52 പൈസയാണ് പുതിയ വില. കൊച്ചിയിൽ പെട്രോളിന് 103.70 രൂപയും ഡീസലിന് 91.49 രൂപയുമാണ് പുതുക്കിയ വില. കോഴിക്കോട് പെട്രോളിന് 103.97ഉം ഡീസലിന് 92.57 രൂപയുമാണ് ഇന്നത്തെ വില.

Also Read: ഫാത്തിമയുടെ കുടുംബത്തിൽ 3 ദുരൂഹ മരണങ്ങൾ; കൂടുതൽ അന്വേഷണത്തിന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE