ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 12,729 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 221 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡിനെ തുടർന്ന് മരിച്ചത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായ ആളുകളുടെ എണ്ണം രോഗബാധിതരെക്കാൾ കുറവാണ്. 12,165 പേരാണ് രാജ്യത്ത് രോഗമുക്‌തി നേടിയത്.
രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളിൽ 3,37,24,959 ആളുകളും ഇതുവരെ രോഗമുക്‌തരായിട്ടുണ്ട്. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിൽ കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 1,48,922 ആയി കുറഞ്ഞു. കൂടാതെ രാജ്യത്തെ നിലവിലെ കോവിഡ് മരണസംഖ്യ 4,59,873 ആയി ഉയരുകയും ചെയ്‌തു.
98.23 ശതമാനമാണ് ഇപ്പോഴത്തെ കോവിഡ് മുക്‌തി നിരക്ക്. കൂടാതെ പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 1.90 ശതമാനമായും, പ്രതിവാര കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 1.25 ശതമാനമായും തുടരുകയാണ്.
Read also: പ്രോവിഡന്റ് ഫണ്ട് തട്ടിപ്പ്; സുബിൻ രാജിനായുള്ള അന്വേഷണം പുരോഗമിക്കുന്നു






































