തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യത. ഇതേ തുടർന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം 9 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് എന്നീ 9 ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം നിലവിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം അടുത്ത കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ശക്‌തി പ്രാപിക്കുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കുന്നത്. ഇതോടെ ഇത് തീവ്ര ന്യൂനമർദ്ദമായി മാറും. എന്നാൽ ഇന്ത്യൻ തീരത്ത് നിന്നും അകലെ ആയതിനാൽ സംസ്‌ഥാനത്തെ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തുന്നത്.
ന്യൂനമർദ്ദത്തിന് ഒപ്പം തന്നെ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി ശക്‌തമായ മഴക്ക് കാരണമാകാൻ സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Read also: താലിമാല വിറ്റ് പണം എത്തിക്കണം; കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറും ഫീൽഡ് അസിസ്‌റ്റന്റും അറസ്‌റ്റിൽ






































