കണ്ണൂർ: ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിലെ കടയിൽ മോഷണം. ഷിനോജ് അഗസ്റ്റ്യൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വൺവേ റോഡിലെ ഐഡിയൽ ഇലക്ട്രോണിക്സ് പവർ ടൂൾസിലാണ് ഇന്നലെ മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ടുപൊളിച്ച് അകത്തുകയറിയ മോഷ്ടാവ് മേശവലിപ്പിൽ ഉണ്ടായിരുന്ന ഒരുലക്ഷത്തിലധികം രൂപ മോഷ്ടിച്ചു.
ഇരിട്ടി പ്രിൻസിപ്പൽ എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
നാലു ദിവസം മുൻപ് ഉളിയിലെ ടൗണിലുള്ള കടകളിലും മോഷണം നടന്നിരുന്നു. മോഷ്ടാവിന്റെ ദൃശ്യം സിസി ക്യാമറയിൽ തെളിഞ്ഞിട്ടുണ്ട്. മോഷ്ടാവിനെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായാണ് റിപ്പോർട്.
Most Read: ബ്രഹ്മഗിരി മലനിരകളിൽ മരംമുറി വ്യാപകം; ഉദ്യോഗസ്ഥരുടെ ഒത്താശയോടെയെന്ന് പരാതി








































