പാലക്കാട്: ജില്ലയിൽ ഇന്ന് കൽപ്പാത്തി രഥോൽസവത്തിന് കൊടിയേറും. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം നഷ്‌ടമായ തേരുൽസവത്തെ വരവേൽക്കാൻ ഇതിനോടകം തന്നെ മുഴുവൻ ഗ്രാമ നിവാസികളും ഒരുങ്ങി കഴിഞ്ഞു. ഇന്നലെ മുതൽ രഥോൽസവത്തിന്റെ ഭാഗമായി വാസ്‌തുശാന്തിയോടെ പരിശുദ്ധമായ അഗ്രഹാരത്തിൽ വഴിവിളക്കുകൾ കെട്ടിത്തുടങ്ങി.
കൂടാതെ ക്ഷേത്ര പരിസരങ്ങളിലെല്ലാം തേരുകൾ പുറത്തിറക്കുകയും, അതിന്റെ അറ്റകുറ്റ പണികൾ അവസാന ഘട്ടത്തിൽ ആകുകയും ചെയ്‌തിട്ടുണ്ട്. ഇതിനൊപ്പം തന്നെ തോരണങ്ങളും വർണാഭമായ വൈദ്യുത വിളക്കുകളും കൊണ്ട് അലങ്കരിച്ച് ആഗ്രഹാര വീഥികളും മുഖം മിനുക്കിക്കഴിഞ്ഞു.
ഇന്നലെയോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രഥോൽസവത്തിൽ പങ്കെടുക്കാൻ ആളുകൾക്ക് നിർദ്ദേശം നൽകുന്നതിന് ഗ്രാമസമൂഹം കൊട്ടിയറിയിപ്പ് നൽകിയിരുന്നു. ഉൽസവത്തിനെത്തുന്നവർ സ്വയം സുരക്ഷക്കായി മുഖാവരണവും സാനിറ്റൈസറും കൈയിൽ കരുതണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Read also: ലഹരിപ്പാർട്ടി കേസ്; ആര്യൻ ഖാനെ ഇന്ന് ചോദ്യം ചെയ്‌തേക്കും






































