തലമുടി ആരോഗ്യത്തോടെ വളരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇന്ന് കേശ സംബന്ധമായ പലവിധ പ്രശ്‌നങ്ങൾ സ്‌ത്രീ-പുരുഷ ഭേദമന്യേ മിക്കവരും നേരിടുന്നുണ്ട്. താരനും മുടി കൊഴിച്ചിലും ഇതിൽ പ്രധാനമാണ്. ഇവയിൽ നിന്നെല്ലാം രക്ഷനേടാൻ നാം പല മാർഗങ്ങളും അവലംബിക്കാറുണ്ട്.
ഇത്തരം പ്രശ്‌നങ്ങൾക്ക് പ്രകൃതിദത്ത രീതിയിൽ തന്നെ പരിഹാരം കാണാൻ സാധിക്കും. താരനെ അകറ്റാനും മുടി കൊഴിച്ചിൽ തടയാനും ഒലീവ് ഓയിൽ വളരെയേറെ ഫലപ്രദമാണ്.

അകാല നരയെ അകറ്റാനും ആരോഗ്യവും തിളക്കവുമുള്ള തലമുടി സ്വന്തമാക്കാനും തലമുടിയെ മൃദുവാക്കാനും ഒലീവ് ഓയിൽ കൊണ്ടുള്ള ഹെയര്‍ മാസ്‌കുകൾ പരീക്ഷിക്കാം. ഒലീവ് ഓയിൽ കൊണ്ടുള്ള ചില ഹെയര്‍ മാസ്‌കുകളെ പരിചയപ്പെടാം.

ഒലീവ് ഓയിൽ, പഴം, തൈര്
ഒരു പഴം ഉടച്ചതിലേയ്‌ക്ക് ഒരു ടീസ്‌പൂൺ ഒലീവ് ഓയിൽ മിക്‌സ് ചെയ്‌ത് പേസ്‌റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേക്ക് ഒരു സ്‌പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാം. തലമുടിയുടെ തിളക്കത്തിനും ആരോഗ്യത്തിനും ഇത് സഹായിക്കും.

ഒലീവ് ഓയിൽ, മുട്ട
രണ്ട് മുട്ടയുടെ വെള്ളയും രണ്ട് ടീസ്‌പൂൺ ഒലീവ് ഓയിലും ഒരു ബൗളിലെടുത്ത് നന്നായി മിക്‌സ് ചെയ്യാം. ശേഷം ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.

ഒലീവ് ഓയിൽ, വെളുത്തുള്ളി
തൊലി കളഞ്ഞ 10 വെളുത്തുള്ളി കാൽകപ്പ് ഒലീവ് ഓയിലിലിട്ട് മിക്‌സ് ചെയ്‌ത് കുഴമ്പ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുടിയിഴകൾക്കിടയില്‍ പുരട്ടി 45 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.

Most Read: ‘മോണ്‍സ്‌റ്ററു’മായി പുലിമുരുകന്‍ ടീം; മോഹന്‍ലാല്‍ എത്തുക ലക്കി സിങ്ങായി









































