‘മോണ്‍സ്‌റ്ററു’മായി പുലിമുരുകന്‍ ടീം; മോഹന്‍ലാല്‍ എത്തുക ലക്കി സിങ്ങായി

By News Bureau, Malabar News
Ajwa Travels

ബോക്‌സോഫീസ് ഹിറ്റ് ചിത്രം ‘പുലിമുരുകന്’ ശേഷം സംവിധായകൻ വൈശാഖും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ‘മോണ്‍സ്‌റ്റര്‍‘ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത് വിട്ടു.

സംവിധായകൻ വൈശാഖ് തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പോസ്‌റ്റർ പുറത്തുവിട്ടത്. ചിത്രത്തിൽ ‘ലക്കി സിങ്‘ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. തികച്ചും വ്യത്യസ്‌തമായി, പഞ്ചാബി ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ഇക്കുറി പ്രത്യക്ഷപ്പെടുന്നത്. തലപ്പാവും വെച്ചുകൊണ്ടുള്ള മോഹൻലാലിന്റെ ചിത്രമുൾപ്പെടുന്ന പോസ്‌റ്റർ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ഉദയ്‌കൃഷ്‌ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം പതിവ് പോലെ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.

അതേസമയം നിരവധി ചിത്രങ്ങളാണ് മോഹന്ലാലിന്റേതായി ആരാധകരെ കാത്തിരിക്കുന്നത്. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’മാണ് ആദ്യം പുറത്തിറങ്ങാനുള്ളത്. കൂടാതെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’, ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ‘ആറാട്ട്’, ഷാജി കൈലാസ് ചിത്രം ‘എലോണ്‍’, ജീത്തു ജോസഫിന്റെ ‘ട്വില്‍ത് മാന്‍’ തുടങ്ങിയവയെല്ലാം റിലീസിന് ഒരുങ്ങുകയാണ്.

Most Read: വാക്‌സിനെടുത്തു; യുവതിയുടെ കയ്യിലെത്തിയത് കോടികൾ, ഭാഗ്യം വന്ന വഴി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE