കണ്ണൂർ: വ്യാഴാഴ്‌ച വൈകിട്ട് കണ്ണൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂർ- യശ്വന്ത്പൂർ സ്‌പെഷ്യൽ എക്‌സ്‌പ്രസ് (07390) തമിഴ്‌നാട് ധർമപുരിക്ക് സമീപം പാളം തെറ്റി. അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. വെള്ളിയാഴ്‌ച പുലർച്ചെ 3.45 ഓടെ സേലം- ബംഗളൂരു റൂട്ടിൽ മുത്തംപട്ടി – ശിവദി സ്‌റ്റേറഷനുകൾക്ക് ഇടയിലാണ് സംഭവം.
അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. എസി ബോഗിയിലെ ഗ്ളാസുകളും ചവിട്ടുപടികളും തകർന്നു. സീറ്റുകളും മറ്റും ഇളകി മാറി. ട്രെയിൻ ഓടിക്കൊണ്ടിരിക്കെ എൻജിന് സമീപത്തെ എസി ബോഗിയുടെ ചവിട്ടുപടിയിൽ വൻ പാറക്കല്ല് വന്നിടിച്ചതാണ് അപകടകാരണമെന്ന് കരുതുന്നു.
Malabar News: ജില്ലയിലെ സബ് രജിസ്ട്രാർ ഓഫിസുകളിൽ റെയ്‌ഡ്; രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു







































