ജില്ലയിലെ സബ് രജിസ്ട്രാർ ഓഫിസുകളിൽ റെയ്‌ഡ്‌; രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു

By Desk Reporter, Malabar News
Vigilance Raid at the Directorate of General Education Department
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ സബ്‌ രജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ്‌ റെയ്‌ഡ്‌. പരിശോധനയിൽ കണക്കിൽപ്പെടാത്ത രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. കക്കോടി സബ്‌ രജിസ്‌ട്രാർ ഓഫിസിൽ നിന്ന്‌ 1.84 ലക്ഷം രൂപയും മുക്കം സബ്‌ രജിസ്‌ട്രാർ ഓഫിസിൽ നിന്ന്‌ 10,910 രൂപയും ചാത്തമംഗലം സബ്‌ രജിസ്‌ട്രാർ ഓഫിസിൽ നിന്ന്‌ 3770 രൂപയുമാണ്‌ പിടിച്ചത്‌.

സബ് രജിസ്ട്രാർ ഓഫിസിലെ ഉദ്യോഗസ്‌ഥർക്ക് ആധാരമെഴുത്തുകാർ പണം എത്തിച്ച്‌ നൽകുന്നു എന്ന വിവരത്തെ തുടർന്നാണ്‌ സംസ്‌ഥാന വ്യാപകമായി വിജിലൻസ്‌ പരിശോധന നടത്തിയത്‌. ഭൂമി രജിസ്‌ട്രേഷൻ നടത്താൻ ആധാരമെഴുത്തുകാർ നിശ്‌ചിത തുകയിലുമധികം ഈടാക്കി വൈകിട്ടോടെ ഉദ്യോഗസ്‌ഥർക്ക്‌ എത്തിച്ച്‌ നൽകുന്നു എന്നായിരുന്നു വിജിലൻസിന്‌ ലഭിച്ച വിവരം. ഇതിന്റെ അടിസ്‌ഥാനത്തിൽ പകൽ മുന്നരക്ക് ശേഷമായിരുന്നു പരിശോധന നടത്തിയത്.

കോഴിക്കോട് ജില്ലയിലെ മൂന്നിടത്ത്‌ നടത്തിയ പരിശോധനയിലും ക്രമക്കേട്‌ കണ്ടെത്തി. ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച്‌ അടുത്ത ദിവസങ്ങളിൽ വിശദമായ പരിശോധന നടത്തിയ ശേഷമാകും തുടർ നടപടികളെന്ന് വിജിലൻസ് അറിയിച്ചു.

വിജിലൻസ്‌ നോർത്ത്‌ റേഞ്ച്‌ എസ്‌പി പിസി സജീവന്റെ നിർദ്ദേശപ്രകാരം യൂണിറ്റ്‌ ഡിവൈഎസ്‌പി സുനിൽകുമാർ, ഇൻസ്‌പെക്‌ടർമാരായ ശിവപ്രസാദ്‌, ജയൻ, മനോജ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രജിസ്ട്രാർ ഓഫിസുകളിൽ റെയ്‌ഡ്‌ നടത്തിയത്.

Most Read:  കാസർഗോഡ് കാറഡുക്ക ആന പ്രതിരോധ പദ്ധതിയുടെ സർവേ ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE