കണ്ണൂർ: പാൽച്ചുരം മേഖലയിൽ വീണ്ടും പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ. സംഭവം തുടർക്കഥയായിട്ടും ഇത് പുലി തന്നെയാണോ എന്ന് വനംവകുപ്പ് സ്‌ഥിരീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. പുലി തന്നെയാണോ എന്ന് ഉറപ്പിക്കുന്നതിനായി രാത്രികാല പരിശോധനയും ക്യാമറയും ഒരുക്കിയിരുന്നു. എന്നാൽ, വന്യമൃഗം ഇതുവരെ ക്യാമറയിൽ കുടുങ്ങിയിട്ടില്ലെന്ന് വനംവകുപ്പ് അറയിച്ചു.
വ്യാഴാഴ്‌ച രാവിലെ പാൽച്ചുരം പള്ളിക്ക് സമീപം താമസിക്കുന്ന ഉറുമ്പിൽ തങ്കച്ചന്റെ കൃഷിയിടത്തിലാണ് വീണ്ടും കാൽപ്പാടുകൾ കണ്ടെത്തിയത്. സംഭവസ്‌ഥലം കൊട്ടിയൂർ വെസ്‌റ്റ് സെക്ഷൻ ബീറ്റ് ഓഫിസർമാരായ ഷിനു, ഷൈജു, വാച്ചർ ബിനോയ് എന്നിവർ സന്ദർശിച്ചു. നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് പുലിയുടെ സാന്നിധ്യം കണ്ടെത്തിയാൽ കൂടുകൾ സ്‌ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
Most Read: ഭിന്നശേഷിക്കാരിക്കും ഏഴു വയസുകാരിക്കും പീഡനം; പ്രതി അറസ്‌റ്റിൽ








































