പാലക്കാട്: നെൻമാറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി വനം വകുപ്പ് ഓഫിസ് ഉപരോധിക്കാനൊരുങ്ങി നാട്ടുകാര്‍. നെൻമാറ വനം ഡിവിഷന്‍ ഓഫിസിലേക്കാണ് ഉപരോധം സംഘടിപ്പിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് ഓഫിസ് ഉപരോധിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചത്. അയിലൂർ ഒലിപ്പാറ സ്വദേശി മാണിയാണ് (75) മരിച്ചത്. രാവിലെ ടാപ്പിങ്ങിന് പോയപ്പോഴാണ് കർഷകന് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.
വണ്ടാഴി നേർച്ചപ്പാറയിൽ വെച്ചാണ് സംഭവം. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കർഷകൻ മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് മൃതദേഹമുള്ളത്. പോസ്‌റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം അല്‍പ സമയത്തിനകം മൃതദേഹം നെൻമാറയിൽ എത്തിക്കും.
അതേസമയം, ഒലിപ്പാറയിൽ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ തോക്ക് ലൈസൻസുള്ള രണ്ടു പേരെ വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്.
Most Read: ജില്ലയിലെ സബ് രജിസ്ട്രാർ ഓഫിസുകളിൽ റെയ്‌ഡ്; രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു







































