ഇടതൂർന്നതും ആരോഗ്യമുള്ളതുമായ മുടിയിഴകളാണ് എല്ലാവരുടെയും സ്വപ്‌നം. കേശ സംരക്ഷണത്തിന് വേണ്ടി നാം പല പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാൽ തലമുടിക്ക് കരുത്തേകാൻ പേരയില ഫലപ്രദമാണെന്ന വസ്‌തുത എത്രപേർക്കറിയാം? ആരോഗ്യമുള്ള ശിരോചർമവും നീണ്ട കരുത്തുള്ള മുടിയും സ്വന്തമാക്കണമെങ്കിൽ പേരയില കൊണ്ടുള്ള ഹെയർ മാസ്‌കുകൾ പതിവാക്കുക.
പേരയില പോഷകങ്ങളാൽ സമൃദ്ധമാണെന്നതിൽ ആർക്കും സംശയമുണ്ടാവില്ല. പേരയിലയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശിരോചർമത്തെ ബാധിക്കുന്ന സൗന്ദര്യ പ്രശ്‌നങ്ങൾ അകറ്റി മുടി കരുത്തോടെ വളരാൻ സഹായിക്കും.

പേരയിലയിൽ അടങ്ങിയിരിക്കുന്ന വെെറ്റമിൻ സി ശിരോചർമത്തിലെ ഫോളിക്കിളിനെ പരിപോഷിപ്പിക്കുകയും മുടി പെട്ടെന്ന് വളരാൻ സഹായിക്കുകയും ചെയ്യും.പേരയിൽ അടങ്ങിയ ആന്റിഓക്‌സിഡന്റ് ഘടകങ്ങൾ താരൻ അകറ്റുന്നതിനും അണുബാധയുണ്ടാകുന്നത് തടയുന്നതിനും സഹായിക്കുന്നു. കൂടാതെ പേരയിൽ വെെറ്റമിൻ ബി കോംപ്ളക്‌സ് സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഇവ മുടികൊഴിച്ചിൽ തടയുകയും മുടി വളരാൻ സഹായിക്കുകയും ചെയ്യും.

മുടിയുടെ ആരോഗ്യത്തിന് പേരയില കൊണ്ടുള്ള ചില ഹെയർ പാക്കുകൾ പരിചയപ്പെടാം:
തൈര്

ഒരു പിടി പേരയില അരച്ചെടുത്തതിൽ മൂന്ന് വലിയ സ്‌പൂൺ തെെര് ചേർത്ത് ശിരോചർമത്തിൽ പുരട്ടുക. അരമണിക്കൂറിന് ശേഷം താളിയോ ഷാംപൂവോ ഉപയോഗിച്ച് കഴുകി കളയാം. ഈ പാക്ക് ആഴ്‌ചയിൽ ഒരിക്കൽ ഉപയോഗിക്കാം.
കറ്റാർവാഴ

പത്ത് പേരയില അരച്ചെടുത്ത് അതിലേക്ക് കറ്റാർവാഴ ജെല്ലും മിക്‌സ് ചെയ്‌ത് തലയോട്ടിയിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ആഴ്‌ചയിൽ രണ്ട് തവണ ഈ പാക്ക് ഇടുന്നത് ഗുണം ചെയ്യും.
തുളസിയിലയും ആര്യവേപ്പിലയും

ഒരു കെെ നിറയെ പേരയില നാലോ അഞ്ചോ തുളസിയില, ഒരു പിടി ആര്യവേപ്പില എന്നിവ അരച്ച് മിശ്രിതമാക്കുക. ശേഷം തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. താരൻ അകറ്റാൻ മികച്ചൊരു പാക്കാണിത്.
Most Read: രമേഷ് പിഷാരടിയുടെ സർവൈവൽ ത്രില്ലർ ‘നോ വേ ഔട്ട്’; ടീസർ പുറത്ത്







































