രമേഷ് പിഷാരടിയുടെ സർവൈവൽ ത്രില്ലർ ‘നോ വേ ഔട്ട്’; ടീസർ പുറത്ത്

By News Bureau, Malabar News
no way out movie-teaser
Ajwa Travels

രമേഷ് പിഷാരടിയെ നായകനാക്കി നവാഗതനായ നിധിൻ ഡേവീസ് സംവിധാനം ചെയ്യുന്ന ചിത്രം ‘നോ വേ ഔട്ടി’ന്റെ ടീസർ പുറത്തിറങ്ങി. രമേഷ് പിഷാരടി തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ടീസർ പുറത്തുവിട്ടത്.

ഏറെ നിഗൂഢതകൾ നിറച്ച് ആവേശ ഭരിതമായാണ് ഈ സർവൈവൽ ത്രില്ലറിന്റെ ടീസർ ഒരുക്കിയിരിക്കുന്നത്. ഒരു മികച്ച ത്രില്ലർ അനുഭവം തന്നെയായിരിക്കും പ്രേക്ഷകർക്ക് ചിത്രം സമ്മാനിക്കുകയെന്നാണ് ടീസറിൽ നിന്നും വ്യക്‌തമാവുന്നത്.

 

View this post on Instagram

 

A post shared by Ramesh Pisharody (@rameshpisharody)

12 വർഷങ്ങൾക്ക് ശേഷമാണ് രമേഷ് നായക വേഷത്തിൽ അഭിനയിക്കുന്നത്. രമേഷ് പിഷാരടിയെ കൂടാതെ രവീണ(ജൂൺ ഫെയിം ), ബേസിൽ ജോസഫ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംവിധായകൻ നിധിൻ ഡേവീസ് തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത്. വർഗീസ് ഡേവിഡ് ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ എഡിറ്റർ കെആർ മിഥുൻ ആണ്. കെആർ രാഹുലാണ് ചിത്രത്തിന് സംഗീതം പകരുന്നത്.

മറ്റ് അണിയറ പ്രവർത്തകർ- ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- ആകാശ് രാംകുമാർ, കലാ സംവിധാനം- ഗിരീഷ് മേനോൻ, വസ്‌ത്രാലങ്കാരം- സുജിത് മട്ടന്നൂർ, മേക്കപ്പ്- അമൽ ചന്ദ്രൻ. സംഘട്ടനം- മാഫിയ ശശി, പ്രോഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ.

Most Read: ട്വിറ്ററില്‍ ട്രെന്റിങ്ങായി ‘കങ്കണ റണൗട്ട് ദേശ്‌ദ്രോഹി’ ഹാഷ്‌ടാഗ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE