മഹാഗണി തടിക്ക് ആവശ്യക്കാരില്ല; കർഷകർ പ്രതിസന്ധിയിൽ

By Team Member, Malabar News
Mahogany Farmers In Kannur Are In Trouble Due To Cheap Price
Ajwa Travels

കണ്ണൂർ: ആവശ്യക്കാരില്ലാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായി മഹാഗണി കർഷകർ. ആദ്യ കാലങ്ങളിൽ ഏറെ ആവശ്യക്കാർ ഉള്ളതിനെ തുടർന്ന് മഹാഗണി തൈകൾ നട്ട് പിടിപ്പിച്ച ആളുകളാണ് ഇപ്പോൾ ദുരിതത്തിലായത്. നിലവിൽ മഹാഗണിയുടെ തടി കൊണ്ടുള്ള ഫർണിച്ചറുകൾക്ക് ആവശ്യക്കാർ ഇല്ലാതെ വന്നതോടെയാണ് തടി വാങ്ങാൻ ആളില്ലാതായത്.

വിലയില്ലാതായതോടെ പറമ്പിലുള്ള മഹാഗണി മരങ്ങൾ കിട്ടിയ വിലക്ക് വിറ്റൊഴിവാക്കാനുള്ള ശ്രമത്തിലാണ് കർഷകർ. നല്ലവണ്ണമുള്ള മരങ്ങളും നാലും അഞ്ചും വർഷം പ്രായമുള്ള മരങ്ങളും കർഷകർ ഇപ്പോൾ മുറിച്ചു മാറ്റുകയാണ്. തുടർന്ന് തെങ്ങ്, കമുക് എന്നീ കൃഷികൾ ചെയ്യാനുള്ള നീക്കത്തിലാണ് മിക്ക കർഷകരും.

ആദ്യ കാലങ്ങളിൽ വലിയ വില കൊടുത്ത് തൈ വാങ്ങി നട്ട കർഷകരാണ് ഇപ്പോൾ ദുരിതത്തിലായത്. പാഴ്‌മരങ്ങൾക്ക് ലഭിക്കുന്ന വില പോലും ഇപ്പോൾ മഹാഗണിക്ക് ലഭിക്കുന്നില്ലെന്നാണ് ഇവർ വ്യക്‌തമാക്കുന്നത്‌. അതിനാൽ തന്നെ മിക്കവരും കിട്ടിയ വിലക്ക് മഹാഗണി വിൽക്കാനുള്ള ശ്രമത്തിലാണ്.

Read also: താമരശ്ശേരിയിൽ വീട്ടമ്മയ്‌ക്ക് നേരെ വളർത്തു നായ്‌ക്കളുടെ ആക്രമണം; ഗുരുതര പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE