കളമശ്ശേരിയിൽ മണ്ണിടിച്ചിൽ; ലോറി ഡ്രൈവർ മരിച്ചു

By News Desk, Malabar News
Landslide_kalamassery
Ajwa Travels

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു മരണം. ലോറി ഡ്രൈവറും തിരുവനന്തപുരം ഉദയൻകുളങ്ങര സ്വദേശിയുമായ തങ്കരാജ് (72) ആണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ ഒൻപതരയോടെ ആയിരുന്നു അപകടം.

ലോറിയിൽ നിന്ന് പുറത്തിറങ്ങവേയാണ് ഏകദേശം നാലടിയോളം ഉയരത്തിൽ നിന്ന് തങ്കരാജിന്റെ മേലേക്ക് മണ്ണിടിഞ്ഞ് വീണത്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തങ്കരാജിനെ പുറത്തെടുക്കാൻ സാധിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കളമശ്ശേരിയിൽ മമ്മ കണ്ടെയ്‌നർ റോഡിലേക്ക് തിരിയുന്നിടത്ത് ധാരാളം ലോറികൾ ഓട്ടം കാത്തും വിശ്രമിക്കാനായും നിർത്തിയിടാറുണ്ട്. ഇതര സംസ്‌ഥാനങ്ങളിൽ നിന്നടക്കം നിരവധി ലോറികൾ ഇത്തരത്തിൽ ഇവിടെ കിടക്കാറുണ്ട്. ഈ പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായത് ആശങ്ക ഉയർത്തുകയാണ്.

പോലീസും അഗ്‌നിശമനാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Also Read: മാദ്ധ്യമ പ്രവർത്തകർക്ക് എതിരായ കോൺഗ്രസ് ആക്രമണം; നടപടി ഉടനെന്ന് കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE