പാലക്കാട്: മധുക്കരയിൽ പെയിന്റിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ. പാലത്തുറയിലെ എം വിജയനെ കൊലപ്പെടുത്തിയ കേസിലാണ് അഞ്ച് പ്രതികൾ പോലീസിന്റെ പിടിയിലായത്. മലുമിച്ചാംപട്ടിയിലെ എസ് സാബിർ (24), മധുക്കരയിലെ എസ് ധനുഷ് (25), പോത്തനൂർ ഗുണേശ്വരപുരത്തെ ഹരിഹരൻ (21), സുഗരാഗപുരത്തെ ആർ പരുതി വനിയക്ക് (22), മധുക്കര അറ്റ്ലാന്റിക് നഗറിലെ ബിനാസ് (26) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. പൂർവ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പോലീസ് അറിയിച്ചു. പ്രദേശത്തെ പല വീടുകളിൽ നിന്ന് സ്ഥിരമായി പൂവൻ കോഴികളെ കാണാതാവാറുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടും ധനുഷും ബിനാസും വളർത്തുന്ന നായകുട്ടികളെ കാണാതായതിലുള്ള തർക്കവുമാണ് വിജയന്റെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Most Read: ജലനിരപ്പ് ഉയർന്നു; പമ്പ ഡാമിൽ ബ്ളൂ അലർട്






































