ജലനിരപ്പ് ഉയർന്നു; പമ്പ ഡാമിൽ ബ്‌ളൂ അലർട്

By News Desk, Malabar News
Blue Alert_Pampa Dam
Representational Image
Ajwa Travels

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് പമ്പ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. 981.55 മീറ്ററാണ് നിലവിലെ ജലനിരപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ പമ്പ ഡാമിൽ ബ്‌ളൂ അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം, പത്തനംതിട്ടയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. ഇന്നലെ രാത്രി മുതൽ അതിശക്‌തമായ മഴയാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പെയ്‌തത്‌. കക്കി, ആനത്തോട്, മൂഴിയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ 15 സെന്റി മീറ്റർ വീതം ഉയർത്തിയിരുന്നു. അണക്കെട്ടിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കിയതോടെ പമ്പ ത്രിവേണിയിലും വെള്ളം കയറി.

പമ്പാ നദിയിലെ അരയാഞ്ഞിലി മൺ, കുറുമ്പൻ മുഴി, മുക്കം ക്രോസ് വേയ്‌കൾ എന്നിവ മുങ്ങി. പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതോടെ അപ്പർ കുട്ടനാട്ടിൽ താഴ്‌ന്ന പ്രദേശങ്ങളിലും വെള്ളം കയറുകയാണ്. പല വീടുകളിൽ നിന്നും ആളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി. അച്ചൻകോവിലാറിന്റെ തീരത്തുള്ള ആവണിപ്പാറ ഗിരിജൻ കോളനി ഒറ്റപ്പെട്ടു. പന്തളം കടയ്‌ക്കാട് മേഖലകളിലേക്കും വെള്ളം കയറുകയാണ്. ശബരിമല തീർഥാടനത്തിന്റെ കൂടി പശ്‌ചാത്തലത്തിൽ ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. മലയോര മേഖലയിലേക്കുള്ള യാത്രയ്‌ക്കും നിയന്ത്രണം ഏർപ്പെടുത്തി.

Also Read: ട്വിസ്‌റ്റുമായി മരക്കാർ റിലീസ്; പ്രദർശിപ്പിക്കാൻ ഉപാധികളുമായി നിർമാതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE