തിരുവനന്തപുരം: മരക്കാർ സിനിമയുടെ റിലീസ് സംബന്ധിച്ച് വീണ്ടും ട്വിസ്‌റ്റ്. ചിത്രത്തിന്റെ റിലീസിന് നിലവിൽ ഉപാധികൾ വച്ചിരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ. മിനിമം ഗ്യാരന്റി എന്ന ഉപാധിയാണ് നിലവിൽ ആന്റണി പെരുമ്പാവൂർ മുന്നോട്ട് വച്ചിരിക്കുന്നത്.
മരക്കാർ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നിർമാതാവ് ആന്റണി പെരുമ്പാവൂർ യാതൊരു ഉപാധിയും വച്ചിട്ടില്ലെന്നായിരുന്നു നേരത്തെ മന്ത്രി സജി ചെറിയാൻ വ്യക്‌തമാക്കിയിരുന്നത്. എന്നാൽ മന്ത്രിയുടെ ഈ പ്രസ്‌താവനക്കെതിരെയാണ് ഇപ്പോൾ ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയത്. ഡിസംബർ രണ്ടാം തീയതി റിലീസാകുന്ന ചിത്രം ദിവസവും 4 ഷോകൾ വീതം കളിക്കണമെന്നാണ് ആദ്യ ഉപാധി.
കൂടാതെ ആദ്യവാരം സിനിമയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനവും, രണ്ടാം വാരത്തിൽ 55 ശതമാനവും മൂന്നാം വാരവും അതിന് ശേഷം എത്ര നാൾ പ്രദർശിപ്പിക്കുന്നുവോ അത്രയും നാൾ വരുമാനത്തിന്റെ 50 ശതമാനവും നൽകണമെന്നാണ് മറ്റു വ്യവസ്‌ഥകള്‍. കോവിഡ് വ്യാപനത്തിന് ശേഷം തുറന്ന തിയേറ്ററുകൾ പഴയ പടിയാക്കാൻ ബിഗ് ബജറ്റ് ചിത്രമായ മരക്കാറിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്‌ഥാനം. ഈ സാഹചര്യത്തിലാണ് പുതിയ ഉപാധികളുമായി നിർമാതാവ് രംഗത്തെത്തിയത്.
Read also: അപകീർത്തി പ്രചാരണം; ‘മറുനാടൻ മലയാളി’യ്‌ക്ക് എതിരെ പരാതിയുമായി പ്രതാപൻ എംപി