മരക്കാറിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു; ഡിസംബർ 17ന് ആമസോൺ പ്രൈമിൽ

By Staff Reporter, Malabar News
Marakkar Arabikkadalinte Simham Teaser
Ajwa Travels

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലിറങ്ങിയ ബി​ഗ് ബജറ്റ് ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹത്തിന്റെ’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ മാസം ആദ്യം തിയേറ്ററുകളിൽ റിലീസ് ചെയ്‌ത ചിത്രം ഡിസംബർ 17 മുതൽ ഇന്ത്യയിൽ പ്രൈം വീഡിയോയിൽ പ്രീമിയർ ചെയ്യും. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ ലഭ്യമാകും.

പ്രൈം വീഡിയോയിലെ മരക്കാറിന്റെ ഡിജിറ്റൽ പ്രീമിയറിൽ താൻ ഏറെ സന്തോഷവാനാണെന്നും ഇത് രാജ്യത്തുടനീളമുള്ള പ്രേക്ഷകർക്ക് അവരുടെ കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് സിനിമ കാണാനുള്ള അവസരം നൽകുമെന്നും മോഹൻലാൽ പറഞ്ഞു. ചിത്രത്തിന്റെ ഡിജിറ്റൽ പ്രീമിയറിൽ പ്രൈം വീഡിയോയിൽ പ്രദർശിപ്പിക്കുന്നതിൽ താൻ വളരെ ആവേശത്തിലാണെന്ന് പ്രിയദർശനും പ്രതികരിച്ചു.

ഈ സിനിമ എന്റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്നതാണ്. കഴിഞ്ഞ 20 വർഷമായി ലാലിന്റെയും എന്റെയും ഒരു കൂട്ടായ സ്വപ്‌നമാണിത്; അദ്ദേഹം പറഞ്ഞു. ഏറെ കാത്തിരുന്ന ഈ മെഗാ എന്റർടൈനറുമായി ഈ വർഷം അവസാനിപ്പിക്കുന്നതിൽ ഏറെ സന്തോഷിക്കുന്നുവെന്ന് ആമസോൺ പ്രൈം വീഡിയോ ഇന്ത്യയുടെ കണ്ടന്റ് ലൈസൻസിംഗ് മേധാവി മനീഷ് മെംഗാനിയും പറഞ്ഞു.

പ്രണവ് മോഹൻലാൽ, അർജുൻ സർജ, പ്രഭു, സുനിൽ ഷെട്ടി, അശോക് സെൽവൻ, മുകേഷ്, നെടുമുടി വേണു, മഞ്‌ജു വാര്യർ, കീർത്തി സുരേഷ് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. ഇതിന് പുറമെ വലിയ ക്യാൻവാസിൽ ഒരുക്കിയ ചിത്രത്തിന്റെ പിന്നണിയിൽ വലിയൊരു സംഘം തന്നെ പ്രവർത്തിച്ചിരുന്നു. വിഎഫ്എക്‌സ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ വിദേശ സഹായം കൂടാതെ ഇന്ത്യയിൽ തന്നെ പൂർത്തിയാക്കിയ ചിത്രം കൂടിയായിരുന്നു മരക്കാർ.

Read Also: കടക്കെണിയിലായ ടെക്‌സ്‌റ്റൈൽ കമ്പനി സിൻടെക്‌സിനെ റിലയൻസ് ഏറ്റെടുക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE