ഭൂമിയേക്കാൾ പ്രായമുള്ള പാറക്കല്ല്; കൗതുകമായി ഉൽക്കാശില

By Desk Reporter, Malabar News
A rock older than the earth
Ajwa Travels

കൗതുകമായി ഒരു ഉൽക്കാശില. നാച്ചുറൽ ഹിസ്‌റ്ററി മ്യൂസിയത്തിന്റെ ഇൻസ്‌റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ഈ കറുത്ത പാറക്കല്ലിന്റെ ചിത്രം വൈറലായിരിക്കുകയാണ്. ‘നാല് ബില്ല്യൺ വർഷങ്ങൾക്ക് മുൻപ് സൂര്യൻ പുതുതായി ഇരുന്നപ്പോൾ’ എന്ന കാപ്ഷ്യനോട്‌ കൂടിയാണ് ഉൽക്കയുടെ ചിത്രം നാച്ചുറൽ ഹിസ്‌റ്ററി മ്യൂസിയത്തിന്റെ പേജിൽ പങ്കിട്ടിരിക്കുന്നത്.

ചത്രം ആളുകളെ അൽഭുതത്തിൽ ആക്കിയിരിക്കുകയാണ്. യുകെയിൽ നിന്ന് കണ്ടെടുത്ത ഈ കറുത്ത പാറക്കല്ലിന് ഭൂമിയേക്കാൾ പ്രായമുണ്ടെന്നാണ് ശാസ്‌ത്രജ്‌ഞരുടെ വിലയിരുത്തൽ. ഈ ഉൽക്കാശിലയെ കുറിച്ചുള്ള പഠനം ഭൂമിയിലെ വെള്ളത്തിന്റെ ഉറവിടം എവിടെ നിന്നാണെന്നും ഭൂമിയിൽ ജീവന്റെ നിർമാണ ഘടകങ്ങളെ കുറിച്ചും കണ്ടെത്താൻ സഹായിക്കുമെന്ന് ശാസ്‌ത്രജ്‌ഞർ വിലയിരുത്തുന്നു.

അതിമനോഹരമായ ചിത്രത്തോടൊപ്പം ഉൽക്കാശിലയെ കുറിച്ച് വിശദമായി വിവരിക്കുന്ന ലിങ്കും പങ്കുവെച്ചിട്ടുണ്ട്. ഫെബ്രുവരി 28ന് വിഞ്ച്കോംബിൽ നിന്നാണ് ഉൽക്കാശില ലഭിച്ചിരിക്കുന്നത്. അവിടുത്തെ വീട്ടിലെ താമസക്കാർ വലിയൊരു ശബ്‌ദം കേട്ടെങ്കിലും ഒന്നും കണ്ടെത്താൻ ആയില്ല. രാവിലെയാണ് ആകർഷകമായ ഈ വസ്‌തു ശ്രദ്ധയിൽപെട്ടത്. സംഭവം എന്താണെന്നോ എന്ത് ചെയ്യണമെന്നോ ഇവർക്ക് മനസിലായില്ല. പിന്നീട് അവർ മ്യൂസിയത്തെ അറിയിക്കുകയായിരുന്നു.

കറുത്ത നിറത്തിൽ കൽക്കരിപോലെ കാണപ്പെടുന്ന ഇത് വളരെ മൃദുവും ദുർബലവുമാണ്. ഇത് ഞങ്ങളെ വളരെ അധികം അൽഭുതപ്പെടുത്തി. കാരണം ഇത്തരത്തിലുള്ള ഉൽക്കാശില വളരെ അപൂർവവും അവിശ്വസനീയവുമാണ്. ഇതിനെ കുറിച്ചുള്ള പഠനങ്ങൾ കൂടുതൽ സംഭാവനകൾ ശാസ്‌ത്രലോകത്തിന് നൽകുമെന്ന് ഉറപ്പാണ് എന്ന് നാച്ചുറൽ ഹിസ്‌റ്ററി മ്യൂസിയത്തിലെ ഗവേഷകൻ പറഞ്ഞു.

Most Read:  വളർത്തുനായയെ തേടിയെത്തുന്ന മാൻകുഞ്ഞ്, അപൂർവ സൗഹൃദത്തിന്റെ കഥ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE