കടക്കെണിയിലായ ടെക്‌സ്‌റ്റൈൽ കമ്പനി സിൻടെക്‌സിനെ റിലയൻസ് ഏറ്റെടുക്കുന്നു

By Staff Reporter, Malabar News
sintex-reliance-industries
Ajwa Travels

മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്‌ട്രീസ്‌ രാജ്യത്തെ ടെക്‌സ്‌റ്റൈൽ, ഫാഷൻ മേഖകളിൽ സാന്നിധ്യം വർധിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കടക്കെണിയിലായ പ്രമുഖ ടെക്‌സ്‌റ്റൈൽ കമ്പനിയായ സിൻടെക്‌സിനെ റിലയൻസ് ലേലത്തിൽ ഏറ്റെടുത്തേക്കും എന്നാണ് റിപ്പോർട്ടുകൾ.

അസറ്റ്സ് കെയർ ആൻഡ് റീകൺസ്ട്രക്ഷൻ എന്റർപ്രൈസ് ലിമിറ്റഡുമായി സഹകരിച്ചു കൊണ്ടാണ് റിലയൻസ് പുതിയ ഉദ്യമത്തിന് ഇറങ്ങുന്നത്. ടെലികമ്മ്യൂണിക്കേഷൻ, ഗ്രീൻ എനർജി മേഖലകൾക്ക് ഒപ്പം തന്നെ റിലയൻസ് കൂടുതൽ സ്വാധീനം ഉറപ്പിക്കാൻ തീരുമാനിച്ച ഫാഷൻ, ടെക്‌സ്‌റ്റൈൽ മേഖലയിലെ മുന്നേറ്റമാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്.

നേരത്തെ പ്രമുഖ ഫാഷൻ ബ്രാൻഡായ ലീ കൂപ്പറിന്റെ ഇന്ത്യയിലെ ബൗദ്ധിക അവകാശം റിലയൻസ് സ്വന്തമാക്കിയിരുന്നു.ഇതിന്റെ തുടർച്ചയായാണ് സിൻടെക്‌സിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നത്.

അർമാനി, ഹ്യൂഗോ ബോസ്, ഡീസൽ, ബർബെറി എന്നിവ ഉൾപ്പെടെയുള്ള ആഗോള ബ്രാൻഡുകൾക്ക് പോലും ഫാബ്രിക് എത്തിച്ചു നൽകിയിരുന്ന കമ്പനിയാണ് സിൻടെക്‌സ്. അവരെ ഏറ്റെടുക്കുന്നത് വഴി ഇന്ത്യയിലെ തങ്ങളുടെ അധീശത്വം ഊട്ടിയുറപ്പിക്കുക എന്നതാണ് റിലയൻസ് മുന്നിൽ കാണുന്ന ലക്ഷ്യം.

Read Also: ശ്രദ്ധേയമായി ‘മധുരം’ ട്രെയ്‌ലർ; മനസ് നിറച്ച് ജോജുവും കൂട്ടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE