പ്രേക്ഷകർ ഏറ്റെടുത്ത ‘ജൂൺ’ എന്ന ചിത്രത്തിന് ശേഷം അഹമ്മദ് ഖബീർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മധുരം‘. ജോജു ജോർജ്, അർജുൻ അശോകൻ, നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ശ്രദ്ധ നേടുകയാണ്.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറക്കാർ പുറത്തുവിട്ടത്. പേര് അന്വർഥമാക്കും വിധം അതി ‘മധുര’മാണ് ട്രെയ്‌ലർ എന്നാണ് പ്രേക്ഷകർ പറയുന്നത്.
ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു ക്രിയേഷൻസിന്റെ ബാനറിൽ ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ബാദുഷ, സുരാജ് എന്നിവരാണ് കോ പ്രൊഡ്യൂസേഴ്സ്.സോണി ലിവ് ഓടിടി പ്ളാറ്റ്ഫോമിലൂടെ ചിത്രം ഉടൻ പ്രദർശനത്തിനെത്തും.
ജിതിൻ സ്‌റ്റാനിസ്ളാസ് ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആഷിക് ഐമർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്‌ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്.
Most Read: ലോക ചെസ് ചാമ്പ്യൻഷിപ്പ്; തുടർച്ചയായ അഞ്ചാം കിരീടം ചൂടി മാഗ്‌നസ് കാൾസൻ