നോർവേ: തുടർച്ചയായ അഞ്ചാം തവണയും ലോക ചെസ് കിരീടം നേടി ചരിത്രം കുറിച്ച് മാഗ്‌നസ് കാൾസൻ. ലോക ചെസ് ചാമ്പ്യൻഷിപ്പിൽ എതിരാളിയെ ബഹുദൂരം പിന്നിലാക്കിക്കൊണ്ടാണ് നോർവീജിയൻ താരം കിരീടം നിലനിർത്തിയത്.
പതിനൊന്നാം ഗെയിമിന് കാൾസൻ ഒരുങ്ങുമ്പോൾ കിരീടം നേടാൻ വെറും ഒരു പോയിന്റ് മതിയായിരുന്നു. അതിനായി ചടുലമായ നീക്കങ്ങൾ കാഴ്‌ചവച്ചു കൊണ്ടാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയത്.
കറുത്ത കരുക്കൾ ഉപയോഗിച്ച് കളിച്ച കാൾസൻ എതിരാളി ജിഎം ഇയാൻ നെപോംനിയച്ചച്ചിയെ തോൽപ്പിച്ചതോടെ തുടർച്ചയായി അഞ്ചാം കിരീട നേട്ടമാണ് സ്വന്തമാക്കിയത്. ഇതോടെ സമ്മാനത്തുകയായ 2 ദശലക്ഷം യൂറോ (17 കോടി രൂപ) കാൾസൻ സ്വന്തം പേരിലാക്കി.
ചെന്നൈയിൽ നടന്ന 2013ലെ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വിശ്വനാഥ് ആനന്ദിനെ പരാജയപ്പെടുത്തി കിരീടവേട്ട ആരംഭിച്ച കാൾസൻ ഇതുവരെ കിരീടം മറ്റാർക്കും വിട്ടുകൊടുക്കാതെ സൂക്ഷിക്കുന്നു എന്നതാണ് ശ്രദ്ധേയം.
Read Also: തുറസായ സ്‌ഥലങ്ങളിലെ നമസ്‌കാരം അനുവദിക്കാനാവില്ല; ഹരിയാന മുഖ്യമന്ത്രി