തുറസായ സ്‌ഥലങ്ങളിലെ നമസ്‌കാരം അനുവദിക്കാനാവില്ല; ഹരിയാന മുഖ്യമന്ത്രി

By News Bureau, Malabar News
Manoharlal Khattar
Ajwa Travels

ഛത്തീസ്ഗഡ്: ഗുഡ്ഗാവിലെ തുറസായ സ്‌ഥലങ്ങളിൽ ജുമുഅ നമസ്‌കാരം അനുവദിക്കാൻ ആവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. 2018ൽ ഹിന്ദുത്വ ശക്‌തികൾ സംഘർഷം ഉണ്ടാക്കിയതിനെ തുടർന്ന് ചില പ്രത്യേക സ്‌ഥലങ്ങളിൽ നമസ്‌കരിക്കാൻ അനുമതി നൽകിയിരുന്നു. ഇത് റദ്ദാക്കിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ പുതിയ നിലപാട്.

അടുത്തിടെ തുറസായ സ്‌ഥലങ്ങളിൽ നമസ്‌കരിക്കുന്നതിനെതിരെ ഹിന്ദുത്വ സംഘടനകൾ വീണ്ടും രംഗത്ത് വന്നിരുന്നു. നമസ്‌കാരം തടസപ്പെടുത്തിയ ഇവർ സ്‌ഥലം വൃത്തികേടാക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

‘പ്രശ്‌നം പരിഹരിക്കുന്നതിനായി പോലീസുമായി ഞാൻ ചർച്ച നടത്തി. ആരാധനാലയങ്ങളിൽ വെച്ച് ആരെങ്കിലും പ്രാർഥിക്കുന്നതിന് ഞങ്ങൾ എതിരല്ല. അത്തരം സ്‌ഥലങ്ങൾ അതിനായി നിർമിക്കപ്പെട്ടവയാണ്. എന്നാൽ അത് പരസ്യമായ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. തുറസായ സ്‌ഥലങ്ങളിൽ പരസ്യമായി നമസ്‌കരിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല’, ഖട്ടാർ വ്യക്‌തമാക്കി.

ഗുഡ്ഗാവ് ഭരണകൂടം എല്ലാ കക്ഷികളുമായും വീണ്ടും ചർച്ച നടത്തുമെന്നും ആരുടെയും അവകാശങ്ങൾ കവർന്നെടുക്കാത്ത ഒരു സൗഹാർദപരമായ പരിഹാരം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതുവരെ സ്വന്തം വീടുകളിലോ മറ്റു സ്‌ഥലങ്ങളിലോ പ്രാർഥന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Most Read: കര്‍ഷകര്‍ ഡെൽഹി അതിര്‍ത്തി ഉപരോധം ഇന്ന് ഔദ്യോഗികമായി അവസാനിപ്പിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE