മലയാളത്തിലെ എക്കാലത്തെയും ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹ’ത്തിലെ പിന്നാമ്പുറ കാഴ്‌ചകൾ പങ്കുവെച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. സിനിമയിൽ കുഞ്ഞാലി മരക്കാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച പ്രണവ് മോഹൻലാലിന്റെ അഭിനയ രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്.
പ്രണവ് നടത്തുന്ന ഫൈറ്റിംഗ് രംഗങ്ങളും ഗാന ചിത്രീകരണവുമെല്ലാം അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ച വീഡിയോയിലുണ്ട്. ‘ഷെയ്ഡ്‌സ് ഓഫ് പ്രണവ്’ എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആയി മാറി.
മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലിറങ്ങിയ ‘മരക്കാര്‍ അറബിക്കടലിന്റെ സിഹം’ ലോകമെമ്പാടുമുള്ള ആളുകള്‍ ഒരുപോലെ കാത്തിരുന്ന ചിത്രമായിരുന്നു.
മോഹൻലാലിൻറെ പ്രകടനത്തിനൊപ്പം തന്നെ പ്രണവിന്റെ പ്രകടനവും കൈയ്യടി നേടിയിരുന്നു. അച്ഛനെ പോലെ പ്രണവ് വലിയൊരു നടനാകുമെന്ന തരത്തിലുള്ള കമന്റുകൾ വീഡിയോക്ക് താഴെ കാണാം. വളരെ കുറച്ചു സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും ഒരുപാട് ആരാധകരുള്ള താരം കൂടിയാണ് പ്രണവ്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയ’മാണ് പ്രണവിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
Most Read: താരനും മുടി കൊഴിച്ചിലും തടയാം; ഈ ഹെയര്‍ മാസ്‌ക് പരീക്ഷിച്ചു നോക്കൂ