അപകീർത്തി പ്രചാരണം; ‘മറുനാടൻ മലയാളി’യ്‌ക്ക് എതിരെ പരാതിയുമായി പ്രതാപൻ എംപി

By News Desk, Malabar News
TN Pratapan mp_complaint
Ajwa Travels

തിരുവനന്തപുരം: ഓൺലൈൻ ചാനലായ മറുനാടൻ മലയാളിയ്‌ക്കെതിരെ പരാതി നൽകി ടിഎൻ പ്രതാപൻ എംപി. വ്യാജ പ്രചാരണത്തിലൂടെ തന്നെ അപകീർത്തി പെടുത്താൻ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഡിജിപിയ്‌ക്കും മുഖ്യമന്ത്രിക്കുമാണ് എംപി പരാതി നൽകിയിരിക്കുന്നത്.

ഓൺലൈൻ മാദ്ധ്യമത്തിനെതിരെ ശക്‌തമായ നടപടി സ്വീകരിക്കണമെന്നും എംപി പരാതിയിൽ ആവശ്യപ്പെട്ടു. നവംബറിൽ ഷാർജയിൽ വെച്ച് നടന്ന വിവിധ പരിപാടികൾക്ക് ശേഷം പങ്കെടുത്ത ഒരു വിരുന്നിനിടെയുള്ള ചിത്രങ്ങൾ ദുരുപയോഗം ചെയ്‌ത് സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപെടുത്തുന്നു എന്നാണ് എംപിയുടെ പരാതി.

തന്നെ ഭീഷണിപ്പെടുത്താൻ ലക്ഷ്യമിട്ട് മറുനാടൻ മലയാളി എന്ന ഓൺലൈൻ മാദ്ധ്യമം ദൃശ്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു. ഇതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതായും എംപി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതിന് പിന്നിൽ മറ്റാരെങ്കിലും ഉള്ളതായി സംശയിക്കുന്നുവെന്നും അപകീർത്തിപ്പെടുത്തുന്ന തെറ്റായ വാർത്തകൾക്കെതിരെ ഏതറ്റം വരെയും പോകുമെന്നും ടിഎൻ പ്രതാപൻ എംപി പ്രതികരിച്ചു.

Also Read: മാദ്ധ്യമ പ്രവർത്തകർക്ക് എതിരായ കോൺഗ്രസ് ആക്രമണം; നടപടി ഉടനെന്ന് കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE