ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,302 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം രോഗമുക്തരായ ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കൂടുതലാണ്. 11,787 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗമുക്തരായത്. കൂടാതെ 267 ആളുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്തു.
ഇതുവരെ രാജ്യത്ത് കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 3,44,89,623 ആയി ഉയർന്നിട്ടുണ്ട്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ കൂടിയായപ്പോൾ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,65,082 ആയി ഉയർന്നു. അതേസമയം രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക് 98.29 ശതമാനമായി ഉയർന്നു. കഴിഞ്ഞ 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കാണിത്.
രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 1,24,868 ആയി കുറഞ്ഞു. കഴിഞ്ഞ 531 ദിവസങ്ങളിലെ കണക്കുകളിൽ ഏറ്റവും കുറവാണിത്. കൂടാതെ രാജ്യത്ത് ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിച്ച ആളുകളുടെ എണ്ണം 115.79 കോടിയായി ഉയർന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Read also: ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം






































