കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. ആറുകൾ കരകവിഞ്ഞ് ഒഴുകുകയാണ്. കൂടാതെ വെള്ളക്കെട്ട് രൂക്ഷമായതും, കാറ്റിലും മഴയിലും മരങ്ങൾ വീണതും ഗതാഗത തടസം രൂക്ഷമാകാൻ കാരണമായിട്ടുണ്ട്.
കുറവിലങ്ങാട് ടൗണിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. കൂടാതെ പാലാ–രാമപുരം റോഡിലും, ചക്കാമ്പുഴ–ഉഴവൂർ റോഡിലും, പാലാ–കോഴ റോഡിലും ഗതാഗത തടസം രൂക്ഷമായി. സംസ്‌ഥാനത്ത് വീണ്ടും മഴ ശക്‌തമാകാനാണ് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർടും പ്രഖ്യാപിച്ചിരുന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറി ശ്രീലങ്ക, തെക്കന്‍ തമിഴ്‌നാട് തീരത്തേക്ക് നീങ്ങുമെന്ന് കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു. കൂടാതെ ന്യൂനമർദ്ദ പാത്തിയും രൂപം കൊണ്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ശക്‌തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്.
Read also: ഇന്ധനവില കുറക്കാൻ കേന്ദ്രം; കരുതൽ ശേഖരം വിപണിയിലെത്തിക്കും






































