ഇന്ധനവില കുറക്കാൻ കേന്ദ്രം; കരുതൽ ശേഖരം വിപണിയിലെത്തിക്കും

By Team Member, Malabar News
Fuel price hike
Representational Image
Ajwa Travels

ന്യൂഡെൽഹി: കരുതൽ ശേഖരത്തിൽ നിന്നുള്ള എണ്ണ ഉപയോഗിക്കാൻ നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. രാജ്യത്ത് ഇന്ധനവില കുറക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ കരുതൽ ശേഖരത്തിൽ നിന്നുള്ള എണ്ണ ഉപയോഗിക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

അന്താരാഷ്‌ട്ര വിപണിയിൽ നിലവിൽ ക്രൂഡ് ഓയിലിന്റെ വില ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ സുപ്രധാന നീക്കവുമായി രംഗത്തെത്തിയത്. ഈ നീക്കത്തിന്റെ ഭാഗമായി 50 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്.

രാജ്യത്ത് ഇന്ധനവില കുറക്കുന്നതിന്റെ ഭാഗമായി കേന്ദ്രം നേരത്തെ എക്‌സൈസ്‌ തീരുവ കുറച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ കരുതൽ ശേഖരത്തിൽ നിന്നും ഇന്ത്യൻ വിപണിയിൽ എണ്ണ എത്തിക്കാൻ കേന്ദ്രം തീരുമാനിച്ചത്.

Read also: ആളിയാർ അണക്കെട്ട് വീണ്ടും തുറന്നു; ജാഗ്രതാ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE