പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയിൽ അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ആദിവാസി യുവതിക്ക് വെട്ടേറ്റു. ചാളയൂർ സ്വദേശിയായ പാപ്പാത്തിക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്. പരിക്കേറ്റ യുവതിയെ നിലവിൽ അട്ടപ്പാടി അഗളിയിലെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അയൽവാസികൾ തമ്മിൽ നേരത്തെ വസ്തുതർക്കം നിലനിന്നിരുന്നു. ഇതേ ചൊല്ലിയാണ് വാക്കേറ്റമുണ്ടായതും. തുടർന്ന് അയൽവാസിയായ ഗുരുസ്വാമി എന്നയാൾ പാപ്പാത്തിയുടെ തലയ്ക്ക് വെട്ടുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഗുരുസ്വാമി തന്നെ ആക്രമിച്ചതെന്ന് പാപ്പാത്തി വ്യക്തമാക്കി.
Read also: പ്രായം വെറും നമ്പർ മാത്രം; വാർധക്യം ആഘോഷമാക്കി എൺപതുകാരി ജെയ്ൻ







































