കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വ്യവസായി ഗൗതം അദാനിയും കൂടിക്കാഴ്‌ച നടത്തി. ബംഗാളിലെ അദാനിയുടെ ബിസിനസ് മേഖലയിലേക്കുള്ള നിക്ഷേപ സാധ്യതകള്‍ ഇരുവരും ചര്‍ച്ച ചെയ്‌തതായാണ് റിപ്പോര്‍ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ബംഗാള്‍ ബിസിനസ് സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് മമതയുടെ സന്ദര്‍ശനത്തിന് പിന്നാലെ അദാനി അറിയിച്ചിട്ടുണ്ട്. ഒന്നര മണിക്കൂറോളമാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയത്.
ശരദ് പവാര്‍, ആദിത്യ താക്കറെ തുടങ്ങിയ രാഷ്‌ട്രീയ നേതാക്കളുമായും ജാവേദ് അക്‌തര്‍, സ്വര ഭാസ്‌കര്‍ തുടങ്ങിയ പ്രമുഖ സിവില്‍ സൊസൈറ്റി അംഗങ്ങളുമായും മമത കൂടിക്കാഴ്‌ച നടത്തി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം മറ്റ് സംസ്‌ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുക വഴി ബിജെപിക്കെതിരെ ശക്‌തമായ ഒരു മുന്നണി ഉണ്ടാക്കാനുള്ള തിരിക്കുപിടിച്ച ഓട്ടത്തിലാണ് മമത.
Read also: വനിതാ നേതാവിന്റെ നഗ്‌നചിത്രങ്ങൾ പകർത്തിയ കേസ്; പ്രതി നാസറിനെ സിപിഎം പുറത്താക്കും







































