പാലക്കാട്: ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അട്ടപ്പാടിയിൽ എത്തി. തുടർച്ചയായി ഉണ്ടായ ശിശുമരണങ്ങളുടെ പശ്‌ചാത്തലത്തിലാണ് മന്ത്രി അട്ടപ്പാടി സന്ദർശിക്കാൻ എത്തിയത്. തുടർന്ന് അഗളി സിഎച്ച്സിയിലെ ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തുകയും ചെയ്‌തു.
കൂടാതെ കോട്ടത്തറ ട്രൈബൽ ആശുപത്രിയും ശിശുമരണം നടന്ന ഊരുകളും ആരോഗ്യമന്ത്രി സന്ദർശിക്കും. വിവിധ ഊരുകൾ സന്ദർശിച്ച ശേഷം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മന്ത്രി സന്ദർശനം നടത്തുമെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്.
അതേസമയം അഗണി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് ആംബുലൻസ് നൽകുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ബേസിക്ക് സപ്പോർടുള്ള ആംബുലൻസാവും അനുവദിക്കുക.
Read also: മഹാമാരി അതിർത്തി കടന്നെത്തി; ‘കുക്ക്’ ദ്വീപിൽ ആദ്യത്തെ കോവിഡ് കേസ്



































