മലപ്പുറം: മക്കരപ്പറമ്പിൽ സഹോദരീ ഭർത്താവിനെ യുവാവ് വെട്ടിക്കൊന്നു. കുറുവ വറ്റലൂർ സ്വദേശി തുളുവത്ത് ജാഫർ (36) ആണ് മരിച്ചത്. ജാഫർ ഭൂമിക്കച്ചവടം നടത്തി വരികയായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിച്ചാതാണെന്നാണ് വിവരം.
കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചരയോടെ മക്കരപ്പറമ്പ് അമ്പലപ്പടി- വറ്റലൂർ റോഡിൽ ചെറുപുഴക്കു കുറുകെയുള്ള ഇപ്പാത്ത്പടി പാലത്തിൽ വെച്ചാണ് ജാഫറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇയാളുടെ ഭാര്യാ സഹോദരൻ വെസ്റ്റ് കോഡൂർ സ്വദേശി തോരപ്പ അബ്ദുറൗഫ് (41) ആണ് വെട്ടിയത്. ഏറ്റുമുട്ടുന്നതിനിടെ അബ്ദുറൗഫിനും പരിക്ക് പറ്റി. ഇയാൾ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇയാൾ മറ്റൊരു മോഷണക്കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മഞ്ചേരി ഭാഗത്തേക്ക് വാഹനത്തിൽ പോകുകയായിരുന്ന ജാഫറിനെ കാറിലെത്തിയ ബന്ധുവായ റൗഫ് തടഞ്ഞു നിർത്തുകയും തുടർന്ന് ഇവർ തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
Kerala News: മുല്ലപ്പെരിയാറിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയര്‍ന്നു






































