ന്യൂഡെല്‍ഹി: യുപി തിരഞ്ഞെടുപ്പ് നേരിടാന്‍ ബിജെപി തയ്യാറെന്ന് ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. കോവിഡ് കാലത്തെ പ്രതിസന്ധികളിൽ എല്ലാ പാർട്ടികളും അപ്രത്യക്ഷമായപ്പോൾ ബിജെപി മാത്രമാണ് ജനങ്ങളുടെ സഹായത്തിന് മുൻപന്തിയിൽ ഉണ്ടായിരുന്നത് എന്നും നഡ്ഡ പറഞ്ഞു
”പാര്‍ട്ടിയുടെ വിപുലീകരണത്തിനും പ്രവര്‍ത്തകരുടെ വളര്‍ച്ചക്കും വേണ്ടി ഞങ്ങള്‍ 365 ദിവസവും പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് തന്നെ പ്രത്യയശാസ്‌ത്രത്തില്‍ അടിയുറച്ച പാര്‍ട്ടിയാണ് ബിജെപിയെന്ന് ഉറച്ച ശബ്‌ദത്തിൽ ഞങ്ങൾ പറയും. പ്രതിപക്ഷ സ്‌ഥാനത്ത് ഇരുന്നപ്പോൾ എന്നും പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു, ഭരണം കൈവരിച്ചപ്പോൾ ആദ്യ ദിവസം മുതല്‍ വാഗ്‌ദാനങ്ങള്‍ പാലിക്കാന്‍ തുടങ്ങി.”- നഡ്ഡ പറഞ്ഞു.
അതിനാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യാതൊരു ഭയവും ഇല്ലെന്നും 300ല്‍ അധികം സീറ്റ് ബിജെപിക്ക് ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
Read also: യുപി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച്; പ്രതിഷേധക്കാരെ തല്ലിച്ചതച്ച് പോലീസ്







































