മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ സമിതി അവലോകന യോഗം തുടങ്ങി. നാളെയാണ് പലിശനിർണയം ഉൾപ്പെടെയുള്ള നയപ്രഖ്യാപനം നടത്തുക. ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി അടിസ്ഥാന നിരക്കുകൾ ഉയർത്തുമോ എന്ന് ഉറ്റുനോക്കുകയാണ് രാജ്യത്തെ വ്യവസായ, വാണിജ്യ, ധന മേഖലകൾ.
ഒമൈക്രോൺ വകഭേദത്തിന്റെ വ്യാപനത്തിനിടയിൽ ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കുന്നതിനാൽ, റിസർവ് ബാങ്ക് അതിന്റെ പ്രധാന വായ്പ നിരക്കുകൾ ബുധനാഴ്ച ഉയർത്താൻ സാധ്യതയില്ലെന്നാണ് ഒരു വലിയ വിഭാഗം സാമ്പത്തിക വിദഗ്ധരും, ഈ മേഖലയിൽ പ്രവർത്തിക്കുന്നവരും പറയുന്നത്.
അതിനവർ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങളിൽ ഒന്ന് നിലവിലെ സാമ്പത്തിക മേഖലയിലെ അനിശ്ചിതാവസ്ഥയും, മറ്റൊന്ന് വിപണിയിലെ തകർച്ചയുമാണ്. ഒമൈക്രോണുമായി ബന്ധപ്പെട്ട കൃത്യമായ ഒരു പഠനം പുറത്തുവരാത്ത സാഹചര്യത്തിൽ പലിശ നിരക്കുകൾ നിലനിർത്താൻ തന്നെയാണ് സാധ്യതയെന്ന് വിദഗ്ധർ പറയുന്നു.
Read Also: മാസ് ആക്ഷൻ രംഗങ്ങളുമായി അല്ലുവിന്റെ ‘പുഷ്പ’ ട്രെയ്ലർ; മേക്കോവറിൽ ഞെട്ടിച്ച് ഫഹദ്







































