മാസ് ആക്ഷൻ രംഗങ്ങളുമായി അല്ലുവിന്റെ ‘പുഷ്‌പ’ ട്രെയ്‌ലർ; മേക്കോവറിൽ ഞെട്ടിച്ച് ഫഹദ്

By News Bureau, Malabar News
Ajwa Travels

ആര്യ, ആര്യ 2 എന്നീ മെഗാ ഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രം ‘പുഷ്‌പ‘യുടെ ട്രെയ്‌ലർ പുറത്ത്. കള്ളക്കടത്തുകാരന്‍ പുഷ്‌പരാജ് ആയാണ് അല്ലു ഈ ബിഗ് ബജറ്റ് ചിത്രത്തിൽ എത്തുന്നത്. മലയാളി താരം ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിക്കുന്നത്.

ഉൾവനങ്ങളിൽ ചന്ദനകളളക്കടത്തു നടക്കുന്ന കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ‌ചിത്രത്തിന് രണ്ട് ഭാഗങ്ങളുണ്ട്. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സ് നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഡിസംബർ 17ന് തിയേറ്ററുകളിലെത്തും.

മൊട്ടയടിച്ച ലുക്കിൽ ഗംഭീര മേക്കോവറിലാണ് ഫഹദിനെ ചിത്രത്തിൽ കാണാനാകുക. ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പോലീസ് ഉദ്യോഗസ്‌ഥനായിട്ടാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്.

fahadh-first-look-in-pushpa

രശ്‌മിക മന്ദാന, ധനഞ്‌ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ശബ്‌ദ മിശ്രണം നിർവഹിക്കുന്ന ചിത്രത്തിന് ഈണം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

Most Read: മഞ്ഞുകാലത്തെ ‘സ്‌കിന്‍ കെയര്‍’; ഭക്ഷണത്തിലും ചിലത് ശ്രദ്ധിക്കാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE