മഞ്ഞുകാലത്തെ ‘സ്‌കിന്‍ കെയര്‍’; ഭക്ഷണത്തിലും ചിലത് ശ്രദ്ധിക്കാം

By News Bureau, Malabar News
winter skin care

എല്ലാ കാലത്തും ചർമസംരക്ഷണം പ്രധാനമാണ്. മഞ്ഞുകാലത്ത് നാം കൂടുതലായി ചര്‍മ പ്രശ്‌നങ്ങള്‍ നേരിടാറുണ്ട്. ചര്‍മം വരണ്ടുപോവുക, പാളികളായി അടരുക, ചൊറിച്ചില്‍, തിളക്കം മങ്ങുക, പരുക്കനാവുക തുടങ്ങി പല പ്രശ്‌നങ്ങളും തണുത്ത അന്തരീക്ഷം മൂലമുണ്ടാകാറുണ്ട്.

ഇതിനെല്ലാം പല പരിഹാര മാർഗങ്ങളും നാം അവലംബിക്കാറുണ്ട്. ഇവക്കൊപ്പം ഭക്ഷണത്തിലും ചിലത് ശ്രദ്ധിക്കാം. ചില ഭക്ഷണങ്ങള്‍ ഡയറ്റിൽ ഉള്‍പ്പെടുത്തുന്നത് മഞ്ഞുകാലത്തെ സ്‌കിന്‍ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാൻ സഹായിക്കും.

അവ ഏതൊക്കെയാണെന്ന് നോക്കാം:

ശർക്കര

ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ശര്‍ക്കര. തണുപ്പുകാലത്ത് ശരീരത്തിനുള്ളില്‍ നിന്ന് തന്നെ ചൂട് ഉൽപാദിപ്പിക്കപ്പെടാന്‍ ഇത് സഹായകമാണ്. അതുവഴി ചര്‍മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകാനും ഇത് സഹായിക്കുന്നു.

നെയ്

ശരീരത്തിന് ചൂട് പകരാന്‍ സഹായിക്കുന്നൊരു ഭക്ഷണമാണ് നെയ്. ഇതും തണുപ്പ് കാലത്തെ ചര്‍മ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിച്ചേക്കാം.

ഓറഞ്ച്

പൊതുവെ ചര്‍മത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒരു പഴവർഗമാണ് ഓറഞ്ച്. തണുപ്പ് കാലത്ത് ഇതിന്റെ പ്രയോജനം ഇരട്ടിയാകും.

ഇലക്കറികള്‍

തണുപ്പ് കാലത്ത് ഇലക്കറികള്‍, പ്രത്യേകിച്ച് ചീരയെല്ലാം കഴിക്കുന്നത് ചര്‍മ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായകമാണ്. കാബേജ്, ബ്രോക്കൊളി എല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.

നട്ട്‌സ്

നമുക്ക് പലവിധത്തിലുള്ള ഗുണങ്ങളേകുന്ന തരം ഭക്ഷണമാണ് നട്ട്‌സ്. ഇതും മഞ്ഞുകാലത്തെ ചർമ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് സഹായകമാണ്. ബദാം, അണ്ടിപ്പരിപ്പ്, വാള്‍നട്ട്‌സ് എല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.

Most Read: ‘ഫോര്‍’ വരുന്നു; ‘പറവ’യിലൂടെ ശ്രദ്ധേയരായ അമൽഷാ-ഗോവിന്ദപൈ വീണ്ടും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE