‘ഫോര്‍’ വരുന്നു; ‘പറവ’യിലൂടെ ശ്രദ്ധേയരായ അമൽഷാ-ഗോവിന്ദപൈ വീണ്ടും

By Siva Prasad, Special Correspondent (Film)
  • Follow author on
'Four' is getting ready; 'Parava' fame Amalshah and Govindapai reunite

സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഫോര്‍’. പറവ എന്ന ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയരായ അമല്‍ഷാ, ഗോവിന്ദപെെ, മങ്കിപെൻ ഫെയിം ഗൗരവ് മേനോന്‍, നൂറ്റിയൊന്ന് ചോദ്യങ്ങള്‍ ഫെയിം മിനോൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

സുനിൽ ഹനീഫ് സംവിധാനം മുൻപ് ചെയ്‌ത ചിത്രമാണ്‌ ‘മാസ്‌ക്’. മുഹമ്മദും ആൽബിയും ശത്രുക്കളായ കഥയുടെ ചുരുക്കരൂപമായിരുന്നു ‘മാസ്‌ക്’. ഒരു കള്ളനെ കണ്ടെത്താൻ പുറപ്പെടുന്ന പോലീസ് ഇൻസ്‌പെക്‌ടറുടെ കഥപറഞ്ഞ മാസ്‌ക് രസകരമായ കുടുംബ ചിത്രമായിരുന്നു. ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ്, വിജയരാഘവൻ, പ്രിയങ്ക നായർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘മാസ്‌ക്’ -ന് ശേഷം സുനിൽ ഹനീഫ് സംവിധാനം ചെയ്യുന്നതാണ് ‘ഫോര്‍’.

‘ഫോര്‍’ ചിത്രത്തിന്റെ ഫസ്‌റ്റ്ലൂക് പോസ്‌റ്ററും ട്രെയ്‌ലറും പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ബ്ളൂം ഇന്റർനാഷനലിന്റെ ബാനറില്‍ വേണു ഗോപാലകൃഷ്‌ണൻ നിർമിക്കുന്ന ‘ഫോര്‍’ -ല്‍ മമിത ബെെജു, ഗോപികാ രമേശ് എന്നിവരാണ്‌ നായികമാരായി എത്തുന്നത്. മനോരമ മ്യൂസിക്‌സാണ് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തിരുന്നത്‌. രണ്ടുലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞ ട്രെയ്‌ലർ ചിത്രത്തിന്റെ പ്രതീക്ഷ ഉയർത്തുന്ന ഒന്നാണ്.

ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികൾ പുരോഗമിക്കുകയാണ്. സിദ്ധിഖ്, ജോണി ആന്റണി, സുരേഷ് കൃഷ്‌ണ, അലന്‍സിയര്‍, റോഷൻ ബഷീർ, പ്രശാന്ത് അലക്‌സാണ്ടർ, നവാസ് വള്ളിക്കുന്ന്, സാധിക വേണുഗോപാൽ, സ്‌മിനു, ഷൈനി സാറ, മജീദ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

'Four' is getting ready; 'Parava' fame Amalshah and Govindapai reunite

വിധു ശങ്കര്‍, വെെശാഖ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ‘ഫോര്‍’ -ന് ഛായാഗ്രഹണം പ്രകാശ് വേലായുധന്‍ നിർവഹിക്കുന്നു. ബികെ ഹരിനാരായണന്‍, സന്തോഷ് വർമ എന്നിവരുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നൽകുന്നത്. ട്രെയ്‌ലർ കാണാം:

എഡിറ്റര്‍: സൂരജ് ഇഎസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജാവേദ് ചെമ്പ്, പ്രൊജക്‌ട് ഡിസെെനര്‍: റഷീദ് പുതുനഗരം, കല: ആഷിഖ് എസ്, മേക്കപ്പ്: സജി കാട്ടാക്കട, വസ്‌ത്രാലങ്കാരം: ധന്യ ബാലകൃഷ്‌ണൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: ചാക്കോ കാഞ്ഞൂപറമ്പന്‍, ആക്ഷന്‍: അഷറഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ശ്രീക്കുട്ടന്‍, സ്‌റ്റിൽസ്: സിബി ചീരാന്‍, പിആർഒ: പി ശിവപ്രസാദ്, മീഡിയ മാർക്കറ്റിങ്: പ്‌ളൂമേറിയ മൂവീസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

'Four' is getting ready; 'Parava' fame Amalshah and Govindapai reunite

Most Read: രാജ്യത്ത് വർക്ക് ഫ്രം ഹോമിനായി ചട്ടം വരുന്നു; തൊഴിൽ സമയം കൃത്യമായി നിശ്‌ചയിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE